Skip to content

സഹകരണമേഖലയിൽ വിമാനസർവീസ് ഉടൻ ; നിക്ഷേപകർക്ക് നൂറുശതമാനം ഗ്യാരണ്ടി ഉറപ്പാക്കുമെന്ന് വി.ഡി സതീശൻ!

കോഴിക്കോട്‌‌: കേരളത്തിലെ സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും നിക്ഷേപകർക്ക് സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും. കേരളത്തിലെ സഹകരണസംഘമാണ് ഇതിനുപിന്നിൽ. അതിനുവേണ്ട എല്ലാ അനുമതിയും സർക്കാർ നൽകി. ഈ പദ്ധതിയാണ് സഹകരണ മേഖലയെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിന്റെ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സിറ്റി സർവീസ് സൊസൈറ്റിയുടെ 25-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയിലെ നിക്ഷേപകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കും. അതാണ് യുഡിഎഫ് സർക്കാരിന്റെ സഹകരണനയം. നിക്ഷേപകർക്ക് ​ഗ്യാരണ്ടി ഉറപ്പാക്കും. നിലവിൽ അഞ്ച് ലക്ഷം രൂപയാണ് ​ഗ്യാരണ്ടി. അതിന് പകരം നിക്ഷേപിക്കുന്ന മുഴുവൻ തുകയും ​ഗ്യാരണ്ടിയാകണം. സഹകരണസംഘങ്ങളിലെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

പണം കവരുന്നവർ ആരായാലും അവരെ പുറത്താക്കണം, നടപടി എടുക്കണം. നാട്ടുകാരുടെ പണം കവർന്നെടുത്താൽ ആരായാലും അകത്ത് പോകും. ആരെങ്കിലും പണം തട്ടാം എന്ന് കരുതിയാൽ നടക്കാത്ത അവസ്ഥ ഉണ്ടാകണം. നികുതി കൂട്ടിയാൽ നിലവിലുള്ള നികുതിപോലും ആരും അടക്കില്ല. പണം പൊതു ഇടത്തിലേക്ക് ഇറക്കണം. എന്നാലേ തിരിച്ചു കിട്ടൂ. അതാണ് കഴിഞ്ഞ ഓണക്കാലത്ത് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  5. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

Share on WhatsApp

Share this story

സഹകരണമേഖലയിൽ വിമാനസർവീസ് ഉടൻ ; നിക്ഷേപകർക്ക് നൂറുശതമാനം ഗ്യാരണ്ടി ഉറപ്പാക്കുമെന്ന് വി.ഡി സതീശൻ! pathanamthittamedia.com