Skip to content

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഒളികാമറ വെളിപ്പെടുത്തലിൽ വെട്ടിലായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഒളികാമറ വെളിപ്പെടുത്തലിൽ വെട്ടിലായി മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി ഉൾപ്പെട്ട കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്താകുമോയെന്ന ഭയത്തിലാണ് വി ഡി സതീശൻ ക്യാമ്പ്. സ്പോൺസർഷിപ്പ് യാത്രകളും സ്വകാര്യ കൂടിക്കാഴ്ചകളും സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നാൽ മദ്യനികുതിയിൽ അടക്കം ഉണ്ടാക്കിയ ഡീലും പുറത്തു വരാൻ സാധ്യതയുണ്ടെന്നാണ് ആക്ഷേപം. ക‍ഴിഞ്ഞ ദിവസമാണ് തന്നെയും വി ഡി സതീശനെയും കാണാനെത്തിയ വ്യവസായി തങ്ങളെ കുടുക്കാൻ മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചെന്ന് ഡി കെ ശിവകുമാര്‍ വെളിപ്പെടുത്തിയത്. ഇരുവരും വ്യവസായിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിൽ വ്യവസായി വിവരങ്ങൾ ചോര്‍ത്തിയെടുത്തുവെന്നാണ് ആരോപണം.

ഇതിനുപിന്നാലെ തങ്ങളുടെ രഹസ്യങ്ങൾ ചോര്‍ത്തിയെടുക്കാൻ ഒരു സംഘം ശ്രമിക്കുന്നുവെന്ന ആരോപണവും ഡി കെ ശിവകുമാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ വെളിപ്പെടുത്തലിൽ കൂടുതല്‍ വെട്ടിലായിരിക്കുന്നത് കേരള മുഖ്യമന്ത്രി വി ഡി സതീശനാണ്. മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള സൗകാര്യ യാത്രകളും കൂടിക്കാ‍ഴ്ചകളും പുറത്താകുമോയെന്ന ഭയം മുഖ്യമന്ത്രിക്ക് ഉണ്ടെന്നാണ് വിമർശനം. മലപ്പുറം യാത്രയ്‌ക്കുപയോഗിച്ച ചാർട്ടേഡ്‌ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് മുഖ്യമന്ത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കർണാടക വിമാന കമ്പനിയായ കേളചന്ദ്ര എവിയേഷന്‍റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത് എന്ന് മാത്രമാണ് പുറത്തുവന്ന വിവരം.

കർണാടകയിലെ ഒരു മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള എവിയേഷനുവേണ്ടി വി ഡി സതീശൻ എന്ത്‌ വിട്ടുവീഴ്ചയാണ് ചെയ്തുകൊടുത്തതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. കർണാടക മദ്യലോഭിക്കുവേണ്ടി വി ഡി സതീശൻ നടത്തിയ ഇടപാടുകളും ഡീലുകളും പുറത്തുവരുമോ എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി ക്യാമ്പ് എന്നും ആക്ഷേപം. അതേസമയം ഡി കെ ശിവകുമാറിന്‍റെ പ്രതികരണം യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിർത്തുന്നതാണെന്ന് പി രാജീവും കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുൻപ് വി ഡി സതീശൻ നടത്തിയ മംഗാലപുരം യാത്ര, ഭാര്യ പിതാവിനെ കാണാൻപോയപ്പോൾ നടത്തിയ രഹസ്യ കൂടിക്കാ‍ഴ്ച എന്ന് തുടങ്ങിയ എല്ലാ വിവാദങ്ങളും വീണ്ടും തലപൊക്കാൻ സാധ്യതയുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  5. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

Share on WhatsApp

Share this story

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഒളികാമറ വെളിപ്പെടുത്തലിൽ വെട്ടിലായി മുഖ്യമന്ത്രി വി ഡി സതീശൻ pathanamthittamedia.com