ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു
വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി അക്വാൻ ശക്തമായ ചുഴലിക്കാറ്റായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നവംബർ 20-ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്–യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി തുടരുന്നുണ്ട്. നവംബർ 18 – 22 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ അക്വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 21-ാം തീയതി വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
നവംബർ 20 വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയ്ക്ക് പുറമെ തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന തീരദേശ സുരക്ഷാ പരിശീലന പരിപാടിയായ ‘എക്സർസൈസ് സീ വിജിൽ 2026’-ൻ്റെ ആഴക്കടൽ സൈനികാഭ്യാസം താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്. അതേസമയം ‘അക്വാൻ’ ചുഴലിക്കാറ്റ് പ്രധാനമായും ആന്ധ്ര, ഒഡീഷ, തമിഴ്നാട് തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ, ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
കാൽനൂറ്റാണ്ട് നീണ്ട നിയന്ത്രണത്തിന് വിരാമം ; സർക്കാർ ജീവനക്കാർക്കുള്ള ‘രണ്ട് കുട്ടികൾ’ നയം പിൻവലിച്ച് മധ്യപ്രദേശ്
-
‘ഇത് വെറുമൊരു സിനിമ, ഞങ്ങൾ ഇനിയും വരും’; ബിഹാറിലെ ജ്വല്ലറിയിൽ തോക്കുമായെത്തിയ സംഘം കവർന്നത് 40 കോടിയുടെ സ്വർണം
-
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോൺഗ്രസ് നേതാക്കളാണെന്നു വീരപ്പ മൊയ്ലിയുടെ വെളിപ്പെടുത്തൽ
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
പന്തളം കുരമ്പാലയില്‍ വാഹനാപകടം : വീട്ടമ്മ മരിച്ചു


