തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം ; മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് പൂർണ പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നിവ ഉൾപ്പെടുന്ന മക്ക പ്രതിരോധ സഖ്യത്തിന്റെ നിർണായക പങ്കിനെ മന്ത്രിസഭ പ്രശംസിച്ചു. സംഘർഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായി ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ സൗദി സ്വാഗതം ചെയ്തു. മക്ക പ്രതിരോധ സഖ്യത്തിലെ ഉന്നതതല പ്രതിനിധി സംഘം തെഹ്റാനിൽ നടത്തിയ സന്ദർശനവും ഇറാൻ ഭരണനേതൃത്വവുമായി നടത്തിയ ചർച്ചകളും യോഗം വിലയിരുത്തി.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ, തുർക്കി രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിൻ എന്നിവരടങ്ങുന്ന സംഘമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയനുമായി ചർച്ച നടത്തിയത്. മേഖലയിലെ സുരക്ഷ വർധിപ്പിക്കാനും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനും സഹകരിക്കാൻ തയ്യാറാണെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പോസിറ്റീവായ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി





