Skip to content

സൗദിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു

ജിദ്ദ: സൗദിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു. മക്ക, അസീർ ഉൾപ്പടെ അഞ്ച് മേഖലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ഇതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക, അസീർ, ജിസാൻ, തബൂക്ക്, അൽബാഹ മേഖലകളിലാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്ക മേഖലയിൽ ത്വാഇഫ്, അദം, മൈസാൻ, ബനി യസീദ്, യലംലം, അൽഅർദിയാത്ത് എന്നിവിടങ്ങളിൽ മഴ എത്തും. അസീർ, ജിസാൻ മേഖലകളിലെ വിവിധ പ്രദേശങ്ങളിലും തബൂക്കിലെയും അൽബാഹയിലെയും വിവിധ ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മദീന, ഹാഇൽ, അൽജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖലകളിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയ തോതിലും മഴ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. താഴ്വരകൾ, അണക്കെട്ടുകൾ, വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

സൗദിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു pathanamthittamedia.com