Skip to content

ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ച് പി രാജീവ്

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ച് മുൻമന്ത്രി പി രാജീവ്. ​ഗൗരവമായ വീഴ്ച പോലീസി​ന്റെ ഭാ​ഗത്തു നിന്നുണ്ടായതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സാധാരണക്കാർക്ക് ഒരു നീതിയും പണവും സ്വാധീനവും ഉള്ളവർക്ക് മറ്റൊരു നീതി എന്ന തരത്തിലേക്ക് പോലീസ് സംവിധാനം മാറിയിരിക്കുന്നു. നെടുമ്പാശ്ശേരി അപകടത്തിലും ഉണ്ടായത് സമാനമായ സംഭവം. പോലീസ് രാജിലേക്ക് ഒരു ജനാധിപത്യ സംവിധാനത്തിൽ കേരളം മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഇപ്പോഴും വലിയ ആശങ്കയിലാണ്. ജയബാലകൃഷ്ണന്റെ ജീവിതം മക്കൾക്ക് വേണ്ടിയായിരുന്നു. കുടുംബത്തിന് ഇപ്പോഴും പൂർണ വിശ്വാസമായിട്ടില്ല. പ്രതിക്ക് ജാമ്യം കിട്ടിയതിലും ആശങ്കയുണ്ട്. ജാമ്യം നിഷേധിക്കുന്നതിനുള്ള നിലപാട് പോലീസ് സ്വീകരിച്ചിട്ടില്ല. ജഡ്ജിക്ക് പോലീസ് സഹായം ലഭിച്ചു എന്നത് പകൽപോലെ വ്യക്തമാണ്. നാട്ടിൽ ഇരട്ട നീതിയാണ് നടപ്പിലാക്കുന്നതെന്നും പി രാജീവ് പറഞ്ഞു.

ജയബാലകൃഷ്ണ​ന്റെ കുടുംബത്തെ നേരിട്ടു കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കം നേരിട്ടെത്തി എല്ലാ പിന്തുണയും അറിയിച്ചിരുന്നു. കുടുംബാം​ഗങ്ങളോട് കാര്യങ്ങളെല്ലാം പി രാജീവ് ചോദിച്ചറിഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ച് പി രാജീവ് pathanamthittamedia.com