Skip to content

അഖിലേന്ത്യാ കിസാൻ സഭയുടെ ‘വാഹൻ ലോങ് മാർച്ച്’ ; കർഷകരുടെ ആവശ്യങ്ങളെല്ലാം അം​ഗീകരിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ : മഹാരാഷ്ട്രയിലെ കർഷകര്‍ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച വാഹൻ ലോങ് മാർച്ചിന് ഉജ്വല വിജയം. കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പ് നൽകി. അകോലെയിൽ നിന്ന് മുംബൈയിലേക്ക് ആരംഭിച്ച മാർച്ച് ഷഹാപൂരിൽ എത്തിയതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കിസാൻസഭ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചാണ് തീരുമാനം അറിയിച്ചത്.

ഫഡ്‌നവിസിന്റെ അധ്യക്ഷതയിൽ ഇരു ഉപമുഖ്യമന്ത്രിമാർ, അഞ്ച് മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ പല വിഷയങ്ങളിലും വ്യക്തമായ ഉറപ്പുകളും അനുകൂല തീരുമാനങ്ങളും ലഭിച്ചതായി നേതാക്കൾ അറിയിച്ചു.  അംഗീകരിച്ച ആവശ്യങ്ങളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി അടുത്തമാസം നാലിന് വീണ്ടും യോഗം ചേരും. വാഹന മാർച്ച് ഷഹാപുരിൽ ചൊവ്വ രാത്രിയോടെ താല്കാലികമായി നിർത്തിവച്ചു. ലഭിച്ച ഉറപ്പുകൾ പ്രായോഗികമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബാക്കിയുള്ള ആവശ്യം നേടിയെടുക്കാനും തുടർപോരാട്ടം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

കഠിനമായ വരൾച്ച നേരിടുന്ന കർഷകർക്ക് മാനദണ്ഡങ്ങൾക്കപ്പുറം സഹായം നൽകുമെന്നും ധനസഹായ കുടിശ്ശികയുടെ രണ്ട് ഗഡു വിതരണം ചെയ്യുമെന്നും സർക്കാർ ഉറപ്പുനൽകി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്കുള്ള 50,000 രൂപയുടെ പ്രോത്സാഹന ധനസഹായം വർദ്ധിപ്പിക്കുന്നകാര്യം ചർച്ചചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആനുകൂല്യം ലഭിക്കാതിരുന്ന 81 ലക്ഷം ‘ലാഡ്കി ബഹിൻ’ പദ്ധതി ഗുണഭോക്താക്കളെ വീണ്ടും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പും ലഭിച്ചു. വിവിധ ഭൂപ്രശ്നങ്ങളിൽ ആവശ്യമായ നിയമനിർമാണം നടത്താനും ധാരണയായി.

അശോക് ധാവ്ളെ, ജെപി ഗാവിറ്റ്, വിനോദ് നിക്കോളെ എംഎൽഎ തുടങ്ങിയവരാണ് കിസാൻ സഭയുടെ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ 20 ഓളം ജില്ലകളിൽ നിന്നായി ആയിരത്തിലധികം വാഹനങ്ങളിലായി 12,000ത്തിൽ അധികം കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്

Share on WhatsApp

Share this story

അഖിലേന്ത്യാ കിസാൻ സഭയുടെ ‘വാഹൻ ലോങ് മാർച്ച്’ ; കർഷകരുടെ ആവശ്യങ്ങളെല്ലാം അം​ഗീകരിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ pathanamthittamedia.com