സിജെപി സ്ഥാപകൻ അഭിജിത് ദീപ്കയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ
ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ നടപടിയിൽ ബിജെപിയിലും എൻഡിഎയിലും മുറുമുറുപ്പ്. സിജെപിക്കെതിരേ ബിജെപിയും എൻഡിഎയും ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് എൻഡിഎ സഖ്യത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായ രാംദാസ് അത്താവലെ അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഇതാണ് ബിജെപിയെയും എൻഡിഎയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം നാഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സിജെപി നേതാവ് അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(ആർപിഐ)യിലേക്ക് ക്ഷണിച്ചതായി രാംദാസ് അത്താവലെ വെളിപ്പെടുത്തിയത്.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരാൻ അഭിജിത് ദീപ്കെ സന്നദ്ധത അറിയിക്കുകയാണെങ്കിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും എന്നാൽ, ദീപ്കെ ഇതുവരെ തന്റെ ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും അത്താവലെ പറഞ്ഞിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി





