Skip to content

യുജിസി നെറ്റ് രജിസ്ട്രേഷൻ : സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

ഡൽഹി : യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി എൻ.ടി.എ. ഒക്ടോബർ 31 വരെ നീട്ടി. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് ലേറ്റ് ഫീ കൂടാതെ ഒക്ടോബർ 31 രാത്രി 11:50 വരെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി അപേക്ഷിക്കാം. ഒക്ടോബർ 27-ന് പുറത്തിറക്കിയ പൊതുഅറിയിപ്പിലാണ് എൻ.ടി.എ തിയതി നീട്ടിയ വിവരം അറിയിച്ചത്. പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും ഒക്ടോബർ 31 രാത്രി 11:50 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ പുതുക്കിയ സമയപരിധിക്ക് മുന്നോടിയായി തന്നെ അപേക്ഷ സമർപ്പിക്കണമെന്ന് എൻ.ടി.എ നിർദ്ദേശിച്ചു. ഒക്ടോബർ 25 വരെയുള്ള കണക്കനുസരിച്ച് ആകെ 5,50,048 ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 3,73,419 പേർ അപേക്ഷ പൂർത്തിയാക്കി ഫീസ് അടച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകൾ: അപേക്ഷകൾ സമർപ്പിക്കുന്നതിനായി ugcnet.nta.nic.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി nta.ac.in വെബ്‌സൈറ്റും പരിശോധിക്കാവുന്നതാണ്.

ഇൻഫർമേഷൻ ബുള്ളറ്റിനിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത, പിഎച്ച്.ഡി പ്രവേശനം എന്നിവ നിർണ്ണയിക്കുന്നതിനാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

യുജിസി നെറ്റ് രജിസ്ട്രേഷൻ : സമയപരിധി ഒക്ടോബർ 31 വരെ നീട്ടി pathanamthittamedia.com