Skip to content

ഡൽഹിയിലെ മദ്യശാലകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചു

ന്യൂഡൽഹി : ഡൽഹിയിലെ മദ്യഷോപ്പുകളിൽ ഉപഭോക്താക്കൾക്ക് മദ്യം മുൻകൂട്ടി ബുക്ക് ചെയ്ത് പണം ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഡൽഹിയിലെ 208 മദ്യശാലകളിലാണ് ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. പണമടച്ച് 48 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾ കുപ്പികൾ നേരിട്ട് പോയി വാങ്ങണം എന്നതാണ് ഇതിലെ പ്രധാന നിബന്ധന. ഹോം ഡെലിവറി സൗകര്യം ലഭ്യമല്ല. മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ കുറയ്ക്കുക, പേയ്മെന്റ് കൗണ്ടറുകളിലെ തിരക്ക് ലഘൂകരിക്കുക, വിലവിവരങ്ങളിലും ബില്ലിങ്ങിലും കൂടുതൽ സുതാര്യത വരുത്തുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് ‘ഡൽഹി ലിക്വർ ബുക്കിങ്’ ആപ്പ് അവതരിപ്പിച്ചത്. സർക്കാരിന്റെ പുതിയ ആപ്പ് വഴി ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാനും, സ്റ്റോക്ക് ലഭ്യമാണോ എന്ന് പരിശോധിക്കാനും, ഓൺലൈനായി പണമടച്ച ശേഷം നിർദ്ദിഷ്ട മദ്യശാലകളിലേക്ക് ഓർഡറുകൾ നൽകാനും സാധിക്കും. തലസ്ഥാനത്തുടനീളം കോർപ്പറേഷൻ നടത്തുന്ന 208 മദ്യശാലകളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്

Share on WhatsApp

Share this story

ഡൽഹിയിലെ മദ്യശാലകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചു pathanamthittamedia.com