ട്രെയിനിലെ ശുചിമുറിയില്‍ വെള്ളമില്ലാത്തതിനാൽ വഴിയിലിറങ്ങേണ്ടി വന്ന കുടുംബത്തിന് 16000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ന്യൂഡൽഹി : ട്രെയിനിലെ ശുചിമുറിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് യാത്രാമധ്യേ ട്രെയിനിൽ നിന്ന് ഇറങ്ങി 24 അംഗ കുടുംബം. സംഭവത്തിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കർണാടക ജില്ലാ ഉപഭോക്തൃ കോടതി യാത്രക്കാർക്ക് 16,000 രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. സേവനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് ടിക്കറ്റ് തുകയായ 1,000 രൂപ തിരികെ നൽകാനും, 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നൽകാൻ ഒക്ടോബർ 17ന് പുറപ്പെടുവിച്ച ഉത്തരവിൽ കമ്മീഷൻ നിർദേശിച്ചു. ശിവമോഗ സ്വദേശിയായ ടി നാഗേന്ദ്രയും കുടുംബവുമാണ് റെയിൽവേയ്ക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
2025 ഏപ്രിലിൽ നാല് കുട്ടികളും 20 മുതിർന്നവരും അടങ്ങുന്ന 24 അംഗ സംഘം തിരുപ്പതി-തിരുമല ക്ഷേത്ര ദർശനത്തിനായി പോയിരുന്നു. ഏപ്രിൽ 15 ന് ബംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ശിവമോഗയിലേക്ക് പോകുന്നതിനായി 1,000 രൂപയ്ക്ക് സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്താണ് കയറിയത്. എന്നാൽ ട്രെയിൻ യശ്വന്ത്പൂരിൽ നിന്ന് തുമകൂരിലേക്കുള്ള യാത്രാമധ്യേയാണ് കോച്ചിലെ ടോയ്‌ലറ്റുകളിൽ വെള്ളമില്ലെന്ന് ഇവർ കണ്ടെത്തിയത്. വെള്ളമില്ലാത്തതിനാൽ കൂടെയുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞില്ല. തുടർന്ന് നാഗേന്ദ്ര ട്രെയിനിലുണ്ടായിരുന്ന റെയിൽവേ പൊലീസിനോട് പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.
പകരം തുമകൂർ സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷൻ മാസ്റ്ററെ സമീപിക്കാൻ പൊലീസ് നിർദേശിച്ചു. തുമകൂരിൽ ഇറങ്ങിയ കുടുംബം 1,760 രൂപയ്ക്ക് പുതിയ ടിക്കറ്റുകൾ എടുത്ത് മറ്റൊരു എക്സ്പ്രസ് ട്രെയിനിൽ യാത്ര തിരിക്കുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്





