അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലെറിഞ്ഞ് പിതാവ്
മുംബൈ : മഹാരാഷ്ട്രയിൽ ഏഴും അഞ്ചും വയസുള്ള രണ്ട് ആൺമക്കളെ പിതാവ് കനാലിലേക്ക് വലിച്ചെറിഞ്ഞു. ഛത്രപതി സംഭാജിനഗറിലെ പൈത്താൻ പട്ടണത്തിലാണ് സംഭവം. ഏഴു വയസുകാരനായ ആര്യൻ, അഞ്ച് വയസുകാരനായ ശ്യാം എന്നിവരെയാണ് പിതാവ് കനാലിലെറിഞ്ഞത്. കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പാച്ചോഡ് പോലീസ് അറിയിച്ചു. കാണാതായ കുട്ടികൾക്കായി തിങ്കളാഴ്ച രാത്രി മുതൽ പോലീസും മുങ്ങൽ വിദഗ്ധരും ചേർന്ന് കനാലിൽ ഊർജിതമായ തിരച്ചിൽ നടത്തിവരികയാണെങ്കിലും ഇതുവരെ കുട്ടികളെ കണ്ടെത്താനായിട്ടില്ല. പ്രതിയായ സോമനാഥ് ദാമോദർ റോഡ്‌ഗെ (40) ചോക്ലേറ്റും വടാപാവും വാങ്ങിനൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് മക്കളെ സ്കൂട്ടറിൽ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
തുടർന്ന് കനാലിന് സമീപമെത്തി കുട്ടികളെ വെള്ളത്തിലേക്ക് എറിയാൻ തുനിഞ്ഞപ്പോൾ, ഭയന്നുവിറച്ച ആ കുരുന്നുകൾ ‘അച്ഛാ… ഞങ്ങൾ മരിച്ചുപോകും, ദയവുചെയ്ത് ഞങ്ങളോട് ഇത് ചെയ്യരുത്’ എന്ന് കരഞ്ഞുപറഞ്ഞ് അപേക്ഷിച്ചു. കുട്ടികളുടെ ദയനീയമായ നിലവിളികൾ വകവയ്‌ക്കാതെ അയാൾ രണ്ടുപേരെയും കനാലിലേക്ക് എറിയുകയായിരുന്നു. ഇതുകണ്ട് പരിസരത്തുണ്ടായിരുന്ന നാട്ടുകാരായ കർഷകർ ഇയാളെ തടയാൻ ഓടിയെത്തിയെങ്കിലും, അവർക്കുനേരെ കല്ലെറിയുകയും അസഭ്യവർഷം നടത്തുകയുമാണ് ഇയാൾ ചെയ്തത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു





