Skip to content

വനിതാ എസ്ഐ സർക്കാർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ

നോയിഡ : ഗ്രേറ്റർ നോയിഡയിലെ ജാർച്ച പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ 27കാരിയെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് പോലീസിലെ 2023 ബാച്ച് ഉദ്യോഗസ്ഥയായ രശ്മി ഗൗതമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് പിതാവ് സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നുവെന്ന് ജാർച്ച പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് കൈലാഷ് നാഥ് പറഞ്ഞു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ വളപ്പിലുള്ള ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് രശ്മിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘പ്രാഥമിക നിഗമനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ശരീരത്തിൽ പരുക്കേറ്റ പാടുകളൊന്നുമില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ’ – കൈലാഷ് നാഥ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

  5. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

Share on WhatsApp

Share this story

വനിതാ എസ്ഐ സർക്കാർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ pathanamthittamedia.com