Skip to content

ഭൂട്ടാനിൽ പ്രളയഭീതി : വിനോദസഞ്ചാര കേന്ദ്രം പൂർണ്ണമായി തകർന്നു; സംകോഷ് നദീതീരത്ത് ജാഗ്രതാ മുന്നറിയിപ്പ്

ഭൂട്ടാൻ: മിന്നൽപ്രളയത്തിൽ വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്ഷാച്ചുവിലെ അടിസ്ഥാന സൗകര്യങ്ങളും പാലങ്ങളും റോഡുകളും ഒലിച്ചുപോയി. ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ വൻ ആളപായം ഒഴിവായി. സംഭവത്തെ തുടർന്ന് ഇന്ത്യയിലെ പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ ഹിമാനിയിൽ രൂപപ്പെട്ട തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വൻ മിന്നൽപ്രളയം. ഷിന്താഫു (Shintaphu) ഹിമതടാകം പൊട്ടിയൊഴുകിയതോടെ ഭൂട്ടാനിലെ ഗാസ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്ഷാച്ചു (Gasa Tshachu) പ്രകൃതിദത്ത ചൂടുനീരുറവയിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഒലിച്ചുപോയതായി റിപ്പോർട്ട്

ഒക്ടോബർ 29 വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രളയത്തിന് മുമ്പുതന്നെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.തടാകത്തിൽനിന്നുള്ള വെള്ളം ശക്തമായ കുത്തൊഴുക്കോടെ മോ ചു (Mo Chhu) നദിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. രാത്രിയിലെ ഇരുട്ടും ശക്തമായ ജലപ്രവാഹവും കാരണം നാശനഷ്ടങ്ങളുടെ പൂർണവിവരം ഉടൻ ലഭ്യമായിട്ടില്ല. രണ്ട് ബെയ്‌ലി പാലങ്ങളും ഒഴുകിപ്പോയിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലായ ഗ്രാമത്തിലേക്കുള്ള റോഡിന്‍റെ ഒരു ഭാഗവും തകർന്നതോടെ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. പുനാഖ-ഗാസ ദേശീയപാതയിലും വൻനാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ. ചരിത്രപ്രസിദ്ധമായ പുനാഖ ദ്സോങും സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അടച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Share on WhatsApp

Share this story

ഭൂട്ടാനിൽ പ്രളയഭീതി : വിനോദസഞ്ചാര കേന്ദ്രം പൂർണ്ണമായി തകർന്നു; സംകോഷ് നദീതീരത്ത് ജാഗ്രതാ മുന്നറിയിപ്പ് pathanamthittamedia.com