പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് ഇറാനും അമേരിക്കയും
തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് ഇറാനും അമേരിക്കയും. ചര്‍ച്ചക്കായി ഇറാന്‍ സംഘം ഖത്തറിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പുതിയ കത്ത് മുന്‍നിര്‍ത്തിയാണ് ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ ചര്‍ച്ചാ നീക്കം സ്വാഗതാര്‍ഹമെന്നും ഇറാന്‍ പ്രതികരിച്ചു. തെഹ്റാന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് തുറക്കും. അതിനുവേണ്ടിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അരാഗ്ചി പറഞ്ഞു. വാന്‍സിന്റെ കത്ത് പരിശോധിച്ച ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസായി, ‘അമേരിക്കയുടെ സ്വരത്തില്‍ ഒരു മാറ്റമുണ്ടായത് പോലെ’ എന്നാണ് പ്രതികരിച്ചത്. ഇത് നല്ലൊരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇറാന് മേല്‍ ആക്രമണം നടത്താനുള്ള തയാറെടുപ്പുകള്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുമോയെന്ന ചോദ്യത്തില്‍ നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.’അവര്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കുമോ എന്ന് നോക്കാം. കാരണം, അവര്‍ ആദ്യം ഒരു കരാര്‍ ഉണ്ടാക്കും. പിന്നീട് അവര്‍ തന്നെ അതില്‍ നിന്ന് പിന്മാറും. നിലവിലെ ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്,’ എന്നും ട്രംപ് പ്രതികരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
’മെയ്ഡേ, മെയ്ഡേ! ഞങ്ങൾ 10,000 അടി താഴേക്ക് കൂപ്പുക്കുത്തുകയാണ്’; വിമാനത്തിന്റെ കോക്ക്പിറ്റിൽ നിന്നുള്ള അവസാന സന്ദേശം പുറത്ത്
-
യുദ്ധമുഖത്ത് സൈബർ ആക്രമണം ഭീതി വിതയ്ക്കുന്നു ; റഷ്യൻ-യുക്രെയ്ൻ അടിയന്തര സംവിധാനങ്ങളിൽ വ്യാജ പ്രചാരണം
-
ഡെമോക്രാറ്റുകൾ ജയിച്ചാൽ ‘മിസ്റ്റർ വിറ്റോ’ ആകുമെന്ന് ട്രംപ് ; യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ പരാമർശം
Most read
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
-
ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി ജീവനൊടുക്കിയ സംഭവം ; കണ്ടെടുത്ത കുറിപ്പിലെ വിവരങ്ങൾ പുറത്ത്
-
യൂത്ത് കോൺഗ്രസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു


