ശ്രീകാര്യത്തെ 17കാരന്റെ മരണം : പ്രതികളിൽ ഒരാൾ സ്ഥിരം കുറ്റവാളി, മോഷണക്കേസിലും പ്രതി
തിരുവനന്തപുരം: ശ്രീകാര്യത്തെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അഭിറാം പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവന്ന വിവരം. അഭിറാം സ്ഥിരമായി തനിക്ക് ഇന്‍സ്റ്റഗ്രാം വഴി മെസ്സേജ് അയക്കാറുണ്ട് എന്ന് പെണ്‍കുട്ടി കാമുകനോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊണ്ട് പതിനേഴുകാരനായ സുഹൃത്ത് അഭിറാമിനെ വിളിച്ചുവരുത്തി. തുടര്‍ന്നായിരുന്നു കൊലപാതകമെന്നും വിവരമുണ്ട്.പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാളായ ശ്രീകാര്യം സ്വദേശി ഉമര്‍ റൗഡി ലിസ്റ്റിലും മോഷണക്കേസിലുംപ്പെട്ടയാളാണ്.
ഇയാളും പൊലീസ് കസ്റ്റഡിയിലുള്ള പതിനേഴുകാരനും സുഹൃത്തുക്കളാണ്. അഭിറാമിനെ പാങ്ങാപ്പാറയില്‍ വരാന്‍ കാമുകിയെക്കൊണ്ട് വിളിച്ച് പറയിച്ച ശേഷം സുഹൃത്തായ പതിനേഴുകാരനും ഉമറും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ഒരു മോഷണക്കേസില്‍ ഉമറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്‍ജിനീയറിങ് കോളേജിന് സമീപം തലയില്‍ക്കോണത്തായിരുന്നു സംഭവം. ഇയാള്‍ക്കൊപ്പം മോഷണത്തിന് പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉണ്ടായിരുന്നു. വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്ത് വീട്ടില്‍ കയറിയ പ്രതികള്‍ 85000 രൂപയും അരപ്പവനും മോഷ്ടിക്കുകയായിരുന്നു.
തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
യാത്രക്കാർക്ക് ആശ്വാസം ; സ്വകാര്യ ബസുകൾ നാളെ നിരത്തിലിറങ്ങും, സമരം ഒത്തുതീർപ്പിൽ
-
തിരുവനന്തപുരത്തെ പതിനേഴുകാരന്റെ ദുരൂഹമരണം ; പിന്നിൽ പ്രണയത്തർക്കമെന്ന് സൂചന, പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
-
’തീരുമാനങ്ങൾ സ്വന്തം, പഴി ഉദ്യോഗസ്ഥർക്ക്’ ; പി എസ് സി ചെയർമാനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി
Most read
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
-
ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി ജീവനൊടുക്കിയ സംഭവം ; കണ്ടെടുത്ത കുറിപ്പിലെ വിവരങ്ങൾ പുറത്ത്
-
യൂത്ത് കോൺഗ്രസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു


