അടുത്തെത്തി യാതൊരു പ്രകോപനവുമില്ലാതെ മുഖത്തടിച്ചു ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ്
കാനഡ: റോഡിലൂടെ സുഹൃത്തിനൊപ്പം നടന്നുപോകുകയായിരുന്ന യുവതിയെ യാതൊരു പ്രകോപനവുമില്ലാതെ മുഖത്തിടിച്ച് നിലത്തുവീഴ്ത്തി അപരിചിതയായ സ്ത്രീ. കാനഡയിലെ ഗ്വൽഫ് നഗരത്തിലാണ് സംഭവം. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഗ്വൽഫ് നഗരത്തിലെ വിൻഡ്ഹാം സ്ട്രീറ്റ് നോർത്ത്, മക്ഡൊണൽ സ്ട്രീറ്റ് എന്നിവ ചേരുന്ന ഭാഗത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന യുവതി എതിർദിശയിൽ വന്ന സ്ത്രീയെ മറികടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, 35 -കാരിയായ പ്രതി യുവതിയുടെ കൺപോളയുടെ ഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീണു. ആക്രമണത്തിനുശേഷം പ്രതി ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോയി. നിലത്തുവീണ യുവതിയെ സുഹൃത്ത് സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിതമായ ഇടി കണ്ട് ഭയന്ന് ഇടി കൊണ്ട യുവതിയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടുന്നതും വീഡിയോയിൽ കാണാം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്വൽഫ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അധികം വൈകാതെ പ്രതിയെ സമീപത്തുനിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും പരസ്പരം അറിയാത്തവരാണെന്നും മുൻപരിചയമോ ബന്ധമോ ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. 35 -കാരിയായ ഗ്വൽഫ് സ്വദേശിക്കെതിരെ ആക്രമണക്കുറ്റം ചുമത്തി. അതേസമയം പ്രകോപനമൊന്നുമില്ലാതെ നടന്ന ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
’മെയ്ഡേ, മെയ്ഡേ! ഞങ്ങൾ 10,000 അടി താഴേക്ക് കൂപ്പുക്കുത്തുകയാണ്’; വിമാനത്തിന്റെ കോക്ക്പിറ്റിൽ നിന്നുള്ള അവസാന സന്ദേശം പുറത്ത്
-
യുദ്ധമുഖത്ത് സൈബർ ആക്രമണം ഭീതി വിതയ്ക്കുന്നു ; റഷ്യൻ-യുക്രെയ്ൻ അടിയന്തര സംവിധാനങ്ങളിൽ വ്യാജ പ്രചാരണം
-
ഡെമോക്രാറ്റുകൾ ജയിച്ചാൽ ‘മിസ്റ്റർ വിറ്റോ’ ആകുമെന്ന് ട്രംപ് ; യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ പരാമർശം
Most read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി


