ഇടിവിന് പിന്നാലെ കുതിച്ചുയര്‍ന്ന് സ്വര്‍ണവില
കൊച്ചി: ഇടിവിന് പിന്നാലെ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്‍റെ വില 92,320 രൂപയായി ഉയർന്നു. ഗ്രാമിന് 11,540 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 വർധിച്ച് 9,440 ആയും 14 കാരറ്റിന് 155 വർധിച്ച് 7,395 ആയും 9 കാരറ്റിന് 95 വർധിച്ച് 4,770 ആയും ഉയർന്നു. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 165 രൂപയും 10 ഗ്രാമിന് 1,650 രൂപയുമാണ് ഇന്നത്തെ നിരക്ക്. വൻ ഇടിവിനുശേഷം ഉണ്ടായ ഈ തിരിച്ചുവരവ് സ്വർണവിപണിയിൽ പുതിയൊരു ഉണര്‍വ് നൽകുന്നുണ്ടെങ്കിലും അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക കണക്കുകൾ, ഡോളറിന്‍റെ ചലനങ്ങൾ, ബോണ്ട് യീൽഡ്, ആഗോള ഓഹരി വിപണികളുടെ പ്രകടനം എന്നിവ വരും ദിവസങ്ങളിലും സ്വർണവിലയുടെ ഗതിയെ നിർണയിക്കും.
അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവും സ്വർണവിപണിക്ക് പുതിയ ഉണർവ് നൽകി. തുടർച്ചയായ ഇടിവുകൾക്കുശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
ശബരിമല തീർഥാടകരുമായി തർക്കം ; കെഎസ്ആർടിസി കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി





