Skip to content

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കര്‍ഷകര്‍ക്കായി വിവിധ പരിശീലനം നടത്തുന്നു. കാടവളര്‍ത്തല്‍ നവംബര്‍ ആറ്, പോത്തുക്കുട്ടി പരിപാലനം നവംബര്‍ 13, മുട്ടക്കോഴി വളര്‍ത്തല്‍ നവംബര്‍ 20, 21, ടര്‍ക്കിക്കോഴി വളര്‍ത്തല്‍ നവംബര്‍ 26 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് പരിശീലനം. ഫോണ്‍: 0469 2965535.
—
കുടിശിക നിവാരണ ക്യാമ്പ്
ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ ഒന്ന് വരെ കുടിശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. 10 വര്‍ഷം വരെ കുടിശികയുള്ള അംഗങ്ങള്‍ ട്രേഡ് യൂണിയന്‍/ എഎല്‍ഒ സാക്ഷ്യപത്രവും ക്ഷേമനിധി പാസ്ബുക്കും ഐഡി കാര്‍ഡും സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2320449.

അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രം മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ അംഗീകാരം)/ചെറുതുരുത്തി സിസിആര്‍എഎസ് നടത്തുന്ന ഒരുവര്‍ഷത്തെ ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നിഷ്യന്‍ കോഴ്‌സ്. പ്രായപരിധി 2025 ഒക്ടോബര്‍ 24ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 29. വെബ്സൈറ്റ്: www.nam.kerala.gov.in/careers. ഫോണ്‍ : 0468 2995008.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

  5. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

Share on WhatsApp

Share this story

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല pathanamthittamedia.com