ഇറാനെ ലക്ഷ്യമിട്ട് വൻ സൈനിക നീക്കം ; നെതന്യാഹുവും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച
വാഷിംഗ്ടൺ : ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണവും തുടര്‍ന്ന് ഗസ്സയിലെ വംശഹത്യക്കും ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്കും വ്യാപിച്ച യുദ്ധങ്ങൾ പശ്ചിമേഷ്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിലുള്ള അഭിപ്രായ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ തീവ്രദേശീയ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടാനാണ് സാധ്യതയെങ്കിലും, പ്രതിപക്ഷത്തിനും സർക്കാരുണ്ടാക്കുക എളുപ്പമായിരിക്കില്ല.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബെഞ്ചമിൻ നെതന്യാഹുവിനെ പരസ്യമായി പിന്തുണച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത സന്ദർശനമെന്ന് ആക്സിയോസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാസങ്ങളായി ഇരുനേതാക്കൾക്കുമിടയിൽ നിലനിന്നിരുന്ന സംഘർഷങ്ങൾക്കിടയിലെ ഈ പിന്തുണ രാഷ്ട്രീയമായി വളരെ നിർണായകമാണെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇറാനെതിരെ ഉടന്‍ ആക്രണം ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങളും സജീവമായി. നെതന്യാഹുവിന്റെ വിജയത്തിന് യുദ്ധം അനിവാര്യാമാണെന്നും അതിനാല്‍ എന്തും പ്രതീക്ഷിക്കാമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നത്. ഇറാനെതിരെ ഉടന്‍ ആക്രമണം ഉണ്ടാകുമെന്ന ട്രംപിന്റെ അടിക്കടിയുള്ള പ്രസ്താവനകളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം യുഎസുമായുള്ള ബന്ധത്തിൽ താനാണ് അനിവാര്യനായ നേതാവ് എന്ന് വരുത്തിതീർക്കാൻ കൂടിക്കാഴ്ച നെതന്യാഹുവിനെ സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക പ്രോഗ്രാം ഡയറക്ടർ സനം വാകിൽ അല്‍ ജസീറയോട് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഇതൊക്കെ എത്രത്തോളം സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് ലണ്ടനിലെ കിംഗ്സ് കോളേജ് സെപ്റ്റേഴ്സ് സ്റ്റഡീസ് സീനിയർ ലെക്ചറർ ആൻഡ്രിയാസ് ക്രീഗ് വ്യക്തമാക്കിയത്.
അതേസമയം യു.എസിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിന് നെതന്യാഹുവാണ് ഉത്തരവാദിയെന്ന് തുറന്നടിച്ച യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നെതന്യാഹുവെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഇസ്രായേൽ തിരഞ്ഞെടുപ്പിൽ താൻ ഇടപെടുന്നില്ലെന്നും അമേരിക്കൻ സ്ഥാനാർത്ഥികളെ മാത്രമാണ് താൻ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും
-
52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക
-
കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം
-
വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ അടിമുടി മാറ്റം
-
ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കടുത്ത അതൃപ്തി ; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പുതിയ ചേരി





