Skip to content

ഇറാനെതിരെ വീണ്ടും ആക്രമണം വ്യാപിപ്പിക്കാൻ അമേരിക്ക? ട്രംപിനുമേൽ സമ്മർദം ശക്തമാക്കി ഇസ്രയേൽ

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം വ്യാപിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കാനുള്ള സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ ഇസ്രയേൽ സമ്മർദം ചെലുത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനുപിന്നാലെയാണ് പുതിയ നീക്കം.അതേസമയം, ഇറാനും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും തങ്ങൾക്കെതിരെ പ്രകോപനപരമായ നടപടികളിലേക്ക് കടന്നില്ലെങ്കിൽ ഇറാനെതിരെയുള്ള ആക്രമണങ്ങളിൽനിന്ന് പിന്തിരിയാമെന്ന് ട്രംപ് മുതിർന്ന ഉപദേഷ്ടാക്കളോട് സൂചിപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറാൻ സംഘർഷത്തിന്റെ കാര്യത്തിൽ ട്രംപ് പരസ്‌പരവിരുദ്ധമായ സൂചനകളാണ് നൽകുന്നത്. പുതിയ ആക്രമണങ്ങളിലൂടെ സൈനിക നടപടികൾ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനൊപ്പം സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

ഇറാനെതിരെ വീണ്ടും ആക്രമണം വ്യാപിപ്പിക്കാൻ അമേരിക്ക? ട്രംപിനുമേൽ സമ്മർദം ശക്തമാക്കി ഇസ്രയേൽ pathanamthittamedia.com