Skip to content

കാനനപാതയിൽ വെളിച്ചം വിതറി കെ.എസ്.ഇ.ബി. : ഉരക്കുഴി മുതൽ കോടംപ്ലാവ് വരെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

ശബരിമല : വണ്ടിപ്പെരിയാർ – സത്രം – പുൽമേട് കാനനപാതയിൽ തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഉരക്കുഴി മുതൽ കോടംപ്ലാവ് വരെയുള്ള രണ്ടുകിലോമീറ്ററോളം ദൂരത്തിലാണ് നൂറോളം പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. താത്കാലികമായി വൈദ്യുതി ലൈൻ വലിച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശവും ആവശ്യവും പരിഗണിച്ച് കൂടുതൽ സ്ഥലങ്ങളിൽ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും സന്നിധാനം കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ കെ.എ.അശ്വനികുമാർ അറിയിച്ചു. കാനനപാത തുറന്നതോടെ ഇതുവഴി അയ്യപ്പ ഭക്തർ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ വഴിവിളക്കുകൾ തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമാകും. യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും വെളിച്ചം സഹായകമാകും.

സന്നിധാനത്ത് 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും കെ.എസ്.ഇ.ബി. ശക്തമാക്കിയിട്ടുണ്ട്. നേരത്തെ രണ്ട് ഫീഡറുകൾ വഴിയാണ് വൈദ്യുതി എത്തിച്ചിരുന്നതെങ്കിൽ ഇത്തവണ മൂന്ന് 11 കെ.വി. ഫീഡറുകളാക്കി ഉയർത്തി. ശബരി പീഠം, സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ നിന്നാണ് വൈദ്യുതി വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു ഫീഡറിൽ തകരാർ സംഭവിച്ചാലും മറ്റ് രണ്ട് ഫീഡറുകൾ വഴി സന്നിധാനത്ത് വൈദ്യുതി വിതരണം തടസ്സപ്പെടാതെ തുടരാൻ ഇതിലൂടെ കഴിയും. പമ്പയിലും സന്നിധാനത്തുമായി വിവിധ ഷിഫ്റ്റുകളിലായി കെ.എസ്.ഇ.ബി.യുടെ 35 ജീവനക്കാരാണ് 24 മണിക്കൂറും വൈദ്യുതി വിതരണത്തിന്റെ  ചുമതലയിൽ പ്രവർത്തിക്കുന്നത്.

നിലവിലുള്ള ലൈറ്റുകൾക്ക് പുറമെ 100, 200 വാട്ടുകളുടെ 500 എൽ.ഇ.ഡി. ലൈറ്റുകളും സന്നിധാനത്ത് അധികമായി സ്ഥാപിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെയും മറ്റ് വകുപ്പുകളുടെയും ആവശ്യപ്രകാരം 70 താത്കാലിക വൈദ്യുതി കണക്ഷനുകളും അനുവദിച്ചു. വനംവകുപ്പും ദേവസ്വം ബോർഡും കാനനപാത തീർത്ഥാടകർക്കായി തുറന്നുകൊടുത്തതോടെ ഇതുവഴിയുള്ള ഭക്തജന പ്രവാഹവും ആരംഭിച്ചിട്ടുണ്ട്. കാനനപാതയിലെ വെളിച്ചവിന്യാസം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗം നിർദേശിച്ചിരുന്നു. ഇതിന്റെ  ഭാഗമായാണ് കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽ ലൈറ്റുകൾ സ്ഥാപിച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. വാഹനങ്ങളുടെ പുകപരിശോധനാ നിയമത്തിൽ വൻ മാറ്റം ; പുതിയ ബിഎസ്-VI വാഹനങ്ങൾക്ക് മൂന്ന് വർഷം വരെ പി.യു.സി കാലാവധി

  5. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

Share on WhatsApp

Share this story

കാനനപാതയിൽ വെളിച്ചം വിതറി കെ.എസ്.ഇ.ബി. : ഉരക്കുഴി മുതൽ കോടംപ്ലാവ് വരെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു pathanamthittamedia.com