ലക്ഷങ്ങള്‍ മുടക്കി കോന്നി സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകരാറില്‍ : സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്
കോന്നി : കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായതിനെ തുടർന്ന് സ്കൂട്ടറിടിച്ച് റോഡ് കുറുകെ കടക്കുകയായിരുന്ന വീട്ടമ്മയ്ക്ക് പരിക്കേറ്റു. രാവിലെ ആയിരുന്നു അപകടം. ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ ലൈറ്റ് കൃത്യമായി പ്രവർത്തിക്കാത്തതിനാൽ സിഗ്നൽ തിരിച്ചറിയാൻ കഴിയാതെ സ്കൂട്ടർ മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. കോന്നി സെൻട്രൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. എന്നാൽ സിഗ്നൽ സംവിധാനം പല ദിവസങ്ങളിലും പ്രവർത്തനരഹിതമാകുന്നതും സമയക്രമത്തിലെ അപാകതകളും വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
സിഗ്നൽ കാത്തുനിൽക്കുന്ന വാഹനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ ലഭിക്കുന്ന സമയം വളരെ കുറവാണെന്ന പരാതിയും ഉയരുന്നുണ്ട്. നാല് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷന്റെ മധ്യഭാഗത്ത് വാഹനങ്ങൾ എത്തുമ്പോഴേക്കും അടുത്ത സിഗ്നൽ തെളിയുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാന പാതയിലൂടെ അയ്യപ്പഭക്തരുടെ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കോന്നി സെൻട്രൽ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം അടിയന്തിരമായി പരിശോധിച്ച് കൃത്യമായ സമയക്രമത്തിൽ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജംഗ്ഷൻ വലിയ അപകടങ്ങൾക്ക് വേദിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി





