Skip to content

കൊച്ചിയിലെ സ്വകാര്യ ബസ് സമയക്രമീകരണവുമായി എം.വി.ഡി

കൊച്ചി : സ്വകാര്യ ബസുകളുടെ സമയമത്സരത്തിനും അതുമൂലമുണ്ടാകുന്ന തർക്കങ്ങൾക്കും അറുതിവരുത്താൻ പുതിയ നീക്കവുമായി മോട്ടോർ വാഹനവകുപ്പ്. ഒരേ റൂട്ടിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പായുന്ന ബസുകൾക്കും റോഡിലെ മത്സരയോട്ടങ്ങൾക്കും ഇനി കടിഞ്ഞാൺ വീഴും. ജി.പി.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി പരിഷ്‌കരിക്കുന്നത്. പഴയതുപോലെ എല്ലാ റൂട്ടുകൾക്കും ഒരേ ‘റണ്ണിങ് ടൈം’ എന്ന രീതി ഇനി നടപ്പില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക്, ദൂരം, തിരക്കുള്ള സമയങ്ങൾ, തിരക്കില്ലാത്ത സമയം എന്നിവ കൃത്യമായി പഠിച്ച ശേഷമായിരിക്കും ഇനി ഓരോ റൂട്ടിലെയും ബസ് സമയം നിശ്ചയിക്കുകയെന്ന് എറണാകുളം ആർ.ടി.ഒ. ടി.പി. യൂസഫ് പറഞ്ഞു. ഇതിന്റെ പ്രാഥമിക പഠനം ജി.പി. എസിന്റെ സഹായത്തോടെ മോട്ടോർ വാഹനവകുപ്പ് നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

കൊച്ചിയിലെ സ്വകാര്യ ബസ് സമയക്രമീകരണവുമായി എം.വി.ഡി pathanamthittamedia.com