കോഴിക്കോട് പെട്രോൾ പമ്പിൽ ശൗചാലയം തുറന്നുനൽകാത്തതിനെ ചൊല്ലി സംഘർഷം
കോഴിക്കോട് : കോഴിക്കോട് കാപ്പാടിൽ പെട്രോൾ പമ്പിലെ ശൗചാലയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം. സംഭവം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ശൗചാലയം പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും തുറന്നുകൊടുക്കണോ എന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാരും പെട്രോൾ പമ്പ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം. ഇന്ധനം നിറയ്ക്കാൻ എത്തുന്നവർക്കും പൊതുജനങ്ങൾക്കും ശൗചാലയം സ്ഥിരമായി തുറന്നു നൽകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം പേ ടോയ്ലറ്റ് സൗകര്യം ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ ആളുകൾ പെട്രോൾ പമ്പിലേക്ക് വരുന്നാണ് ജീവനക്കാരുടെ പരാതി.
കാപ്പാട് ബീച്ചിനോട് ചേർന്ന പെട്രോൾ പമ്പിലാണ് സംഘർഷം ഉണ്ടായത്. അവിടെയുള്ള ശൗചാലയം അടഞ്ഞുകിടക്കുന്നതിനാൽ പൊതുജനങ്ങൾക്കും ബീച്ചിലേക്ക് എത്തുന്നവർക്കും ഇന്ധനം നിറയ്ക്കാൻ എത്തുന്നവർക്കും അത് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതിനെച്ചൊല്ലി ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും അത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇത്തരത്തിലുള്ള ശൗചാലയങ്ങൾ തുറന്നു നൽകണമെന്ന കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നടപടി ഉണ്ടാവുന്നത്. ബീച്ചിനോട് ചേർന്ന് പേ ടോയ്ലറ്റ് ഉണ്ടെങ്കിലും പണം നൽകേണ്ടതുകൊണ്ട് ആരും അങ്ങോട്ട് പോകുന്നില്ലെന്നും എല്ലാവരും പെട്രോൾ പമ്പിലെ ടോയ്ലറ്റിനെ ആശ്രയിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമാണ് ജീവനക്കാരുടെ വിശദീകരണം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





