സംസ്ഥാനത്തെ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ; ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലെെസൻസില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ മദ്യനയത്തിന്റെ കരട് നിർദേശങ്ങളിൽ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദേശം. നിലവിൽ ലൈസൻസുള്ള ബാറുകൾക്ക് പ്രവർത്തനം തുടരാനും ലൈസൻസ് പുതുക്കാനും അനുമതിയുണ്ടാകും. എന്നാൽ പുതിയ ലൈസൻസുകൾ നൽകുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ബാറുകളിൽ ഭൂരിഭാഗവും ത്രീ സ്റ്റാർ വിഭാഗത്തിലാണ്. ആകെയുള്ള 906 ബാറുകളിൽ 515 എണ്ണവും ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് പ്രവർത്തിക്കുന്നത്. 2017ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ത്രീ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കാൻ തുടങ്ങിയത്. ഇതിൽ മാറ്റം വരുത്താനാണ് പുതിയ നീക്കം.
പുതിയ ബെവ്കോ ഔട്ട്‌ലെറ്റുകൾ ആരംഭിക്കേണ്ടതില്ലെന്നും കരട് മദ്യനയത്തിൽ നിർദേശമുണ്ട്. നിലവിലുള്ള ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാൽ കൂടുതൽ കർശനമായ നിബന്ധനകൾ പാലിക്കേണ്ടിവരും. ബാർ ലൈസൻസിന് ബാധകമായ പാർക്കിങ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളും ഇതിനായി പരിഗണിക്കും. കൂടാതെ ബാറുകളുടെ പ്രവർത്തന സമയത്തിലും മാറ്റങ്ങൾ വരുത്തിയേക്കും. ബാറുകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർദ്ധനവ് തടയുക, മദ്യലഭ്യത ക്രമേണ കുറയ്ക്കുക, സർക്കാരിന് ലഭിക്കുന്ന വരുമാനത്തോടൊപ്പം സാമ്പത്തിക ബാധ്യതകളും ആരോഗ്യപരമായ തിക്തഫലങ്ങളും ലഘൂകരിക്കുക എന്നിവയാണ് ഈ നയമാറ്റത്തിലൂടെ എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





