കശ്മീർ പശ്മിന മുതൽ രാജസ്ഥാന്റെ പിച്ചവായ് വരെ ; ആസിയാൻ ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് മോദിയുടെ വേറിട്ട സമ്മാനങ്ങൾ
മനില : ഇന്ത്യയുടെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്ക് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ തനത് കരകൗശല വസ്തുക്കളും അപൂർവ കലാസൃഷ്ടികളുമാണ് മോദി സമ്മാനമായി നൽകിയത്. കശ്മീരിലെ പശ്മിന ഷാളുകളും സിൽക്ക് പരവതാനികളും രാജസ്ഥാനിലെ പിച്ചവായ് ചിത്രങ്ങളും ഗുജറാത്തിലെ രോഗൻ കലാസൃഷ്ടികളുമെല്ലാം സമ്മാനപ്പട്ടികയിൽ ഇടംപിടിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ പാരമ്പര്യവും പ്രാദേശിക കലാവൈഭവവും വിളിച്ചോതുന്നതായിരുന്നു ഓരോ സമ്മാനവും. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന് കശ്മീരിന്റെ പ്രകൃതിഭംഗിയും ചിനാർ ഇലകളും ജ്യാമിതീയ രൂപങ്ങളും ആലേഖനം ചെയ്ത പരമ്പരാഗത സിൽക്ക് പരവതാനിയാണ് മോദി സമ്മാനിച്ചത്. മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെ കൈകൊണ്ട് നെയ്തെടുത്തതാണ് ഈ പരവതാനി. ഫസ്റ്റ് ലേഡി ലൂയിസ് അരാനെറ്റ-മാർക്കോസിന് ചാങ്താങ്ഗി ആടുകളുടെ രോമം ഉപയോഗിച്ച് നിർമിച്ച മൃദുവായ പശ്മിന ഷാളും നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രാജസ്ഥാനിലെ നാഥദ്വാരയിൽനിന്നുള്ള പ്രശസ്തമായ ‘ഗോൾഡൻ പിച്ചവായ്’ ചിത്രകലയാണ് സമ്മാനിച്ചത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന് രാജസ്ഥാന്റെ തനത് കലാരൂപമായ ജയ്പുർ ബ്ലൂ പോട്ടറിയിൽ തീർത്ത കലാവസ്തുവും നൽകി. ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചിക്ക് വാരണാസിയിലെ കദൻ സിൽക്ക് ഷാൾ സധേലി കരകൗശല പെട്ടിയിലാക്കിയാണ് സമ്മാനിച്ചത്. ലാവോസ് പ്രധാനമന്ത്രിക്ക് രാജസ്ഥാനിലെ റോസ് മാർബിളിൽ തീർത്ത ആനയുടെ രൂപവും നൽകി. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റിന് പരമ്പരാഗത ഡോക്ര കലയിൽ തീർത്ത ബോട്ട് ശിൽപമാണ് സമ്മാനിച്ചത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് ചോള രാജവംശത്തിന്റെ കലാപാരമ്പര്യം ഓർമിപ്പിക്കുന്ന വെങ്കല ശിൽപവും നൽകി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് വെള്ളിപ്പണികളുള്ള പരമ്പരാഗത ഉരുളിയാണ് സമ്മാനിച്ചത്. തായ്ലൻഡ് പ്രധാനമന്ത്രിക്ക് ഗുജറാത്തിലെ കച്ചിൽനിന്നുള്ള അപൂർവ രോഗൻ ആർട്ട് പെയിന്റിങ്ങും നൽകി.
ബ്രൂണെ സുൽത്താൻ ഹസ്സനൽ ബോൾകിയയ്ക്കും മ്യാൻമറിനും കർണാടകയിലെ ബീദറിൽ നിർമിക്കുന്ന ജി.ഐ. ടാഗുള്ള പരമ്പരാഗത ബിദ്രി വെള്ളിപ്പണിയിലുള്ള പാത്രങ്ങളാണ് സമ്മാനിച്ചത്. തിമോർ-ലെസ്റ്റേ പ്രധാനമന്ത്രി ഷനാന ഗുഷ്മോയ്ക്ക് ഗുജറാത്തിലെ ഖംഭാതിൽനിന്നുള്ള അപൂർവ അഗേറ്റ് കല്ലിൽ തീർത്ത പാത്രവും വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹങ്ങിന് പരമ്പരാഗത ഇന്ത്യൻ ലെതർ വാൾ ഹാങ്ങിങ്ങുമാണ് മോദി നൽകിയത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനത് കലകളും കരകൗശല വൈദഗ്ധ്യവും ലോകനേതാക്കൾക്ക് പരിചയപ്പെടുത്തുന്നതായി ഈ സമ്മാനങ്ങൾ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





