ആറുമാസത്തെ യുഡിഎഫ് ഭരണം ആർഎസ്എസ് ചായ്വുള്ളതാണെന്ന് പി ജയരാജൻ
കണ്ണൂർ: ആറുമാസത്തെ യുഡിഎഫ് ഭരണം ആർഎസ്എസ് ചായ്വുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. തുടക്കം മുതൽ ആർഎസ്എസ് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസിന് ഇഷ്ടപ്പെടാത്ത ഒന്നും സർക്കാർ ചെയ്യുന്നില്ലെന്നും ജയരാജൻ വിമർശിച്ചു. കേരളത്തിലെ സ്കൂൾ വിദ്യാർഥികളെ സംഘപരിവാർവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സംഘടനാ നേതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്തുന്നതെന്നും ജയരാജൻ ആരോപിച്ചു.
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. കേരളത്തിലെ സർവകലാശാലകളെ ആർഎസ്എസ്വൽക്കരിക്കാനാണ് നീക്കമെന്നും വിദ്യാർഥികൾ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയതെന്നും ജയരാജൻ പറഞ്ഞു. സർവകലാശാലകളിലെ ആർഎസ്എസ് അനുകൂല നീക്കങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും വൈദ്യുതി വകുപ്പ് മന്ത്രിയും പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാർ തമ്മിലുള്ള ഐക്യം യുഡിഎഫ് സർക്കാരിൽ നഷ്ടപ്പെട്ടുവെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലാതായെന്നും ജയരാജൻ ആരോപിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





