Skip to content

കുവൈത്തിന് നേരെ വീണ്ടും ആക്രമണശ്രമം ; വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി സൈന്യം

കുവൈത്ത്​ സിറ്റി: ഗൾഫ്​ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കി കുവൈത്തിന് നേരെ ഡ്രോൺ ആക്രമണങ്ങൾ. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായാണ്​ ഡ്രോണുകൾ ഉപയോഗിച്ച്​ ആ​ക്രമിക്കാൻ ശ്രമിച്ചത്​. ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി സൈനിക ആസ്ഥാനം അറിയിച്ചു. ചൊവ്വാഴ്ച രാത്രി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു. ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്‍റെ ഭാഗമായാണ് ഈ ശബ്ദങ്ങളെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും സൈനിക ആസ്ഥാനം അഭ്യർഥിച്ചു. ആക്രമണശ്രമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ബഹ്​റൈനിൽ ആക്രമണ മുന്നറിയിപ്പ്​ ഇന്ന്​ പുലർച്ചെ അധികൃതർ നൽകിയിരുന്നു. അധികം വൈകാതെ അപകടം ഒഴിവായതായി വ്യക്​തമാക്കി മു​ന്നറിയിപ്പ്​ പിൻവലിച്ചിട്ടുണ്ട്​. ഇന്നലെ ബഹ്​റൈനിലേക്കും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇറാൻ ​ഡ്രോണുകൾ ബഹ്​റൈൻ തടഞ്ഞിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

കുവൈത്തിന് നേരെ വീണ്ടും ആക്രമണശ്രമം ; വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി സൈന്യം pathanamthittamedia.com