Skip to content

ഉടമസ്ഥാവകാശമില്ല ; വീടുകൾക്ക് സുരക്ഷയുമില്ല ; മുണ്ടംവേലിയിലെ 12 കുടുംബങ്ങൾ ദുരിതത്തിൽ

കൊച്ചി: ജെഎൻഎൻയുആർഎം ഭവന പദ്ധതിയുടെ ഭാഗമായി കൊച്ചി മുണ്ടംവേലിയിൽ നിർമിച്ചുനൽകിയ 12 വീടുകളിലെ താമസക്കാർ ഉടമസ്ഥാവകാശം ലഭിക്കാതെ ദുരിതത്തിൽ. വീടുകളുടെ ശോച്യാവസ്ഥയും കെട്ടിടങ്ങളിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീഴുന്നതും മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നതും താമസക്കാർക്ക് ഭീഷണിയാകുകയാണ്. കുട്ടികളും സ്ത്രീകളും വയോധികരും ഉൾപ്പെടുന്ന 12 കുടുംബങ്ങളാണ് ആശങ്കയോടെ കഴിയുന്നത്. 2006ൽ തറക്കല്ലിട്ട വീടുകളുടെ നിർമാണം 2009ലാണ് പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയത്.12 വർഷത്തിനുശേഷം വീടുകളുടെ ഉടമസ്ഥാവകാശം കൈമാറുമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ആധാരമോ മറ്റ് ഉടമസ്ഥാവകാശ രേഖകളോ ലഭിച്ചിട്ടില്ലെന്നാണ് താമസക്കാരുടെ പരാതി. കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെടുന്നതും കോൺക്രീറ്റ് അടർന്നുവീഴുന്നതും വീടുകൾ കുലുങ്ങുന്നതുമെല്ലാം വലിയ ഭീതിയുണ്ടാക്കുന്നതായി താമസക്കാർ പറയുന്നു. മഴക്കാലത്ത് വീടുകൾക്കുള്ളിൽ വെള്ളം കയറുന്നതും പതിവാണ്. താമസിക്കുന്ന വീടുകൾക്ക് സുരക്ഷയില്ലാത്തതിനൊപ്പം നിയമപരമായി ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖപോലുമില്ലാത്ത അവസ്ഥയിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് സമരസമിതി കൊച്ചി കോർപറേഷൻ സെക്രട്ടറിക്കും ജില്ലാ കലക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്. 12 വീടുകളിലും അടിയന്തരമായി സ്ട്രക്ചറൽ ഓഡിറ്റ് നടത്തി 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാൻ കഴിയാത്ത കെട്ടിടങ്ങൾ പുനർനിർമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിവേദനം നൽകിയിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് താമസക്കാരുടെ ആക്ഷേപം. വീടുകൾ ലഭിച്ചിട്ടും ഉടമസ്ഥാവകാശവും സുരക്ഷിതമായ താമസസൗകര്യവും ലഭിക്കാത്ത അവസ്ഥയിൽ അധികൃതരുടെ ഇടപെടൽ കാത്തിരിക്കുകയാണ് 12 കുടുംബങ്ങൾ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  2. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  3. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

  4. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  5. ശബരിമലയില്‍ കൊടിമരച്ചുവട്ടില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

Share on WhatsApp

Share this story

ഉടമസ്ഥാവകാശമില്ല ; വീടുകൾക്ക് സുരക്ഷയുമില്ല ; മുണ്ടംവേലിയിലെ 12 കുടുംബങ്ങൾ ദുരിതത്തിൽ pathanamthittamedia.com