Skip to content

പാലക്കാട് മുതലമട സിപിഎം എല്‍സി ഓഫീസിൽ മദ്യപാനം

പാലക്കാട് : മുതലമട സിപിഎം എല്‍സി ഓഫീസിൽ മദ്യപാനം. എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസില്‍ മദ്യപിക്കുന്നത് പ്രവർത്തകർ പിടികൂടി. സെക്രട്ടറി ബ്രിജേഷിൻ്റെ നേതൃത്വത്തിലായിരുന്നു മദ്യപാനം. ചോദ്യം ചെയ്തപ്പോൾ ലോക്കൽ സെക്രട്ടറി പ്രവർത്തകരെ പിടിച്ച് ഉന്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകി. തുടർന്ന് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സസ്പെന്‍റ് ചെയ്തു. പാലക്കാട് മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി ഓഫീസിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ ബ്രിജേഷിനെയും രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്തത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  5. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

Share on WhatsApp

Share this story

പാലക്കാട് മുതലമട സിപിഎം എല്‍സി ഓഫീസിൽ മദ്യപാനം pathanamthittamedia.com