പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ : പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിൽ അംഗീകരിച്ചിട്ടുള്ള 20 ശതമാനം എന്ന പരിധി ശാസ്ത്രീയമായ സാധ്യതകൾ പരിശോധിച്ച ശേഷമായിരിക്കും വർധിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ കർണാടകയും കേരളവും പരിശോധന നടത്തട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. രാഷ്ട്രീയ താൽപര്യങ്ങൾക്കായി സാങ്കേതിക വിഷയങ്ങളിൽ കുത്തിത്തിരിപ്പ് നടത്തിയാൽ അതിന്റെ പ്രത്യാഘാതം ആർക്കായിരിക്കുമെന്ന് കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കേരളത്തിലും പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവിനെക്കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് നിരവധി പരാതികളാണ് ഫോണിലൂടെ ലഭിച്ചത്. പരാതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലും ഇന്ധന ടാങ്കറുകളിലും നാളെ മുതൽ പരിശോധന നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ട പരിശോധന. ഈ ജില്ലകളിൽ നിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചതെന്നാണ് വിവരം. ഉപഭോക്തൃകാര്യ കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഇന്ധനത്തിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട പമ്പുകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ
-
അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി





