കേരളപ്പിറവി ദിനത്തില്‍ ഡോ.എം.എസ്.സുനിലിന്റെ 389 മത് സ്നേഹ ഭവനം ഏറ്റുവാങ്ങി രാധാമണിയും കുടുംബവും
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിരാലംബര്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന 389 മത് സ്നേഹ ഭവനം കേരളപ്പിറവി ദിനത്തില്‍ ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ രാധാമണിക്കും കുടുംബത്തിനും കൈമാറി. സക്കറിയ എബ്രഹാമിന്റെ സഹായത്തോടെയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ താക്കോൽ ദാനം പത്തനംതിട്ട ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ നിർവഹിച്ചു. റോഡ്, ജലം, വൈദ്യുതി, തൊഴിൽ എന്നീ അടിസ്ഥാന വിഷയങ്ങളിൽ ജില്ലാ കളക്ടർ ഇടപെടുമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ളാഹ വനമേഖലയിലെ ഉള്‍വനത്തില്‍ ഇവർക്ക് ലഭിച്ച വസ്തുവിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വർഷങ്ങളായി സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും വരാന്തയും ബാൽക്കണികളും ഉള്‍പ്പെടുന്ന രണ്ടുനിലകളുള്ള വീടാണ് നിര്‍മ്മിച്ചുനല്‍കിയത്. പ്രകൃതി സൗഹൃദമായ രീതിയില്‍ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് വീടിന്റെ നിര്‍മ്മാണം. ഇതുപോലെയുള്ള 20 വീടുകളിൽ നാലാമത്തെ വീടാണ് കേരളപ്പിറവി ദിനത്തിൽ കൈമാറിയത്. ചടങ്ങിൽ റാന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഷുഹൈബ്, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ബെൻസി ലാൽ, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, സൂര്യ എന്നിവർ പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
അടൂര്‍ പോലീസ് സ്റ്റേഷനിലെ അതിക്രമം ; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തേക്കും
-
പത്തനംതിട്ട ജില്ല ശിശുദിനാഘോഷം : പ്രധാനമന്ത്രി അദ്വൈത അജിത്ത്, പ്രസിഡന്റ് ദിയ അനു, സ്പീക്കര്‍ ക്രിസ്റ്റീന മറിയം സിജു
-
പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും കട്ടുമുടിച്ച് മുച്ചൂടും വിഴുങ്ങിയ കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്ക് ; ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തല്‍
Most read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം ; വ്ളോഗർ പിടിയിൽ
-
ഈ മാസം ആറ് കിലോ വീതം അരി ; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍


