പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും കട്ടുമുടിച്ച് മുച്ചൂടും വിഴുങ്ങിയ കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്ക് ; ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തല്‍
റാന്നി : സി.പി.എം. മുന്‍ ഏരിയ കമ്മറ്റി അംഗവും വടശ്ശേരിക്കര മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ബഞ്ചമിന്‍ ജോസ് ജേക്കബ് പ്രസിഡണ്ടായ കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്കില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി സഹകരണ നിയമം അറുപത്തിയഞ്ചാം വകുപ്പുപ്രകാരം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കുവാന്‍ ഭരണസമിതിക്ക് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നോട്ടീസ് നല്‍കി. നാലാം തീയതി രാവിലെ 11 മണിക്ക് നേരിട്ടുഹാജരായി കാരണം ബോധിപ്പിക്കുവാനായിരുന്നു നിര്‍ദേശം. ബാങ്ക് പ്രസിഡണ്ടിനുപുറമേ ഭരണസമിതി അംഗങ്ങളായ ഷീബ ജേക്കബ്, സിഗ്ലി ദാനിയല്‍, ആര്‍.സോമനാഥന്‍ നായര്‍, റെന്നി വര്‍ഗീസ്, ബിനോയ് മോഹന്‍, ബി.കെ.ജമുന, രജനി സനല്‍ കുമാര്‍, എസ്.ജിജു, ദിലീപ് ചെറിയാന്‍, പി.സി.ചാക്കോ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ബാങ്കിന്റെ മുന്‍ പ്രസിഡന്റ് വിനോദ് കോശി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ക്രമക്കേടിനെത്തുടര്‍ന്ന് ബഞ്ചമിന്‍ ജോസ് ജേക്കബിനെ സി.പി.എം. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. രണ്ടംഗ കമ്മീഷനെ ക്രമക്കേട് അന്വേഷിക്കുവാനായി സി.പി.എം. റാന്നി ഏരിയ കമ്മറ്റി നിയമിച്ചിരുന്നു. സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപകര്‍ അറിയാതെ വ്യാജ ഒപ്പിട്ട് പ്രസിഡന്റ് ബഞ്ചമിന്‍ ജോസ് ജേക്കബ് പണം പിന്‍വലിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നോട്ടീസില്‍ പറയുന്നു. ഫാ.ജോര്‍ജ്ജ് നെല്ലിക്കലിന്റെ സഹോദരിയുടെ അക്കൌണ്ടില്‍ നിന്നും ഓഗസ്റ്റ് 31 ന് രണ്ടുലക്ഷം രൂപ പിന്‍വലിച്ചിരുന്നു. സ്ലിപ്പിലെ ഒപ്പും രേഖയിലെ ഒപ്പും തമ്മില്‍ വ്യത്യാസമുണ്ട്.
ലിനി എബ്രഹാം എന്ന നിക്ഷേപകയുടെ മൂന്നുലക്ഷം രൂപ കാലാവധി പൂര്‍ത്തിയായപ്പോള്‍ പ്രസിഡണ്ടിന്റെ അക്കൌണ്ടിലേക്ക് പലിശ ഉള്‍പ്പെടെ 3,89,778 രൂപ മാറ്റുകയും ഇതില്‍ 1,39,570 രൂപ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ലിനി എബ്രഹാമിന്റെ അനുമതിയില്ലാതെയാണ് ഇതുചെയ്തത്. ഓഗസ്റ്റ് 11 ന് മേരി എന്നയാളുടെ അക്കൌണ്ടില്‍ നിന്ന് 43,120 രൂപ പിന്‍വലിച്ച് പ്രസിഡണ്ടിന്റെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നിക്ഷേപകര്‍ നല്‍കിയ മൊഴിയില്‍ പ്രസിഡണ്ട് തുകകള്‍ മാറ്റിയത് തങ്ങളുടെ സമ്മതത്തോടെയല്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പ്രസിഡണ്ട് സ്വാധീനിച്ച് പ്രശ്നം പറഞ്ഞുതീര്‍ത്തതായും അറിയിച്ചിട്ടുണ്ട്. 2025 – 26 വര്‍ഷം ഓണവിപണിയ്ക്കായി ബാങ്കില്‍ നിന്നും പ്രസിഡണ്ട് മുന്‍കൂര്‍ പിന്‍വലിച്ച തുക ഇതുവരെ തിരികെ വരവുവെച്ച് കണക്ക് ശരിയാക്കിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ
-
പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ





