Skip to content

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : നിലയ്ക്കലില്‍ താത്കാലിക പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

നിലയ്ക്കല്‍ : ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടനകാലം സുരക്ഷിതവും അപകടരഹിതവുമാക്കുന്നതിനും ക്രമസമാധാനവും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കുന്നതിനുമായി നിലയ്ക്കലിൽ താത്കാലിക പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് താത്കാലിക പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. റാന്നി ഡി.വൈ.എസ്.പി. ജി.സന്തോഷ് കുമാർ, പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ശബരിമലയുടെ പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കൽ തീർത്ഥാടന സുരക്ഷാ ക്രമീകരണങ്ങളിൽ നിര്‍ണ്ണായക സ്ഥാനമാണ് വഹിക്കുന്നത്. പമ്പയിലേക്കും സന്നിധാനത്തേക്കും പോകുന്ന തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഇവിടെ തിരക്ക് നിയന്ത്രിക്കുന്നതിലും ഗതാഗതം സുഗമമാക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും പോലീസിന്‍റെ പ്രവർത്തനം ഏറെ പ്രധാനപ്പെട്ടതാണ്.

തീർത്ഥാടകരുടെ വരവും മടക്കവും ക്രമീകരിക്കുക, വാഹന ഗതാഗതം നിയന്ത്രിക്കുക, പാർക്കിംഗ് ക്രമീകരണങ്ങൾ നിരീക്ഷിക്കുക, തിരക്കുമൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുക, അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുക തുടങ്ങിയ ചുമതലകളിൽ നിലയ്ക്കൽ പോലീസ് സ്റ്റേഷൻ നിര്‍ണ്ണായക പങ്കുവഹിക്കും. തീർത്ഥാടകർക്ക് ആവശ്യമായ സഹായവും മാർഗ നിർദേശവും നൽകുന്നതിനൊപ്പം ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ ജാഗ്രത പുലർത്തുകയും സംശയാസ്പദമായ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വവും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കുണ്ട്. മറ്റ് വകുപ്പുകളുമായും സുരക്ഷാ സംവിധാനങ്ങളുമായും ഏകോപനമുറപ്പാക്കി ഓരോ ഘട്ടത്തിലും ജാഗ്രതയോടെയും ഉത്തരവാദിത്വ ബോധത്തോടെയും നിലയ്ക്കലിലെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കും. തീർത്ഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ തീർത്ഥാടനത്തിനും പോലീസ് ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് നിര്‍ദേശം നല്‍കി. തിരക്കുള്ള സമയങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും ഗതാഗത നിയന്ത്രണത്തിലും പാർക്കിംഗ് ക്രമീകരണങ്ങളിലും കൃത്യമായ ഏകോപനമുറപ്പാക്കുകയും വേണം.

നിലയ്ക്കൽ ബേസ് ക്യാമ്പ് പരിസരവും പ്രധാന കേന്ദ്രങ്ങളും മുഴുവൻ ശക്തമായ സി.സി.ടി.വി. നിരീക്ഷണത്തിലായിരിക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകരോട് മാന്യമായും സഹായകരമായും പെരുമാറുന്നതിനൊപ്പം അടിയന്തിര സാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെടാനും ഉദ്യോഗസ്ഥർ സജ്ജരായിരിക്കണം. ഓരോ പോലീസ് ഉദ്യോഗസ്ഥന്‍റെയും ജാഗ്രതയും സേവന മനോഭാവവും ശബരിമല തീർത്ഥാടനകാലത്തെ സുരക്ഷിതമാക്കുന്നതിൽ നിര്‍ണ്ണായകമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ സുരക്ഷിതമായ യാത്രയും സുഗമമായ ദർശനവും ഉറപ്പാക്കുന്നതിനായി നിലയ്ക്കലിൽ ശക്തമായ പോലീസ് നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : നിലയ്ക്കലില്‍ താത്കാലിക പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു pathanamthittamedia.com