വഖഫ് ബോർഡ് പുനഃസംഘടന ; അതൃപ്തി പരസ്യമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിരിക്കുകയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സർക്കാർ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സമസ്ത പുറത്താക്കിയ എം.പി. മുസ്തഫൽ ഫൈസിയെ ബോർഡിൽ ഉൾപ്പെടുത്തിയ വിവരവും തങ്ങളുടെ അറിവോടെയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റ ശേഷം തന്നെ കാണാനെത്തിയ എം.സി. മായിൻ ഹാജിക്കൊപ്പം മാധ്യമപ്രവർത്തകരെ കാണവേയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ ഇക്കാര്യങ്ങൾ പറഞ്ഞത്.
ബോർഡ് ചെയർമാനായി മായിൻ ഹാജിയെ തിരഞ്ഞെടുത്തതിൽ തങ്ങൾക്ക് യാതൊരുവിധ വിയോജിപ്പുമില്ലെന്ന് പറഞ്ഞ തങ്ങൾ. മായിൻ ഹാജിയിൽ പ്രതീക്ഷയുണ്ട് എന്നും പ്രതികരിച്ചു. ചെറുപ്പംമുതൽ സമസ്തയോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന വ്യക്തിയായതിനാൽ സമസ്തയുമായി ബന്ധപ്പെട്ട ന്യായമായ കാര്യങ്ങൾ നീതിപൂർവം സാധിപ്പിച്ചുതരുമെന്ന വിശ്വാസമുണ്ട്. ബോർഡ് ചെയർമാൻ എന്നനിലയിൽ നിഷ്പക്ഷമായും നീതിപൂർവവുംമാത്രമേ പ്രവർത്തിക്കാവൂ എന്ന് മായിൻ ഹാജിയോട് ഉപദേശിച്ചിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





