ക്ലിഫ് ഹൗസിലടക്കം 102 തവണ ബോംബ് ഭീഷണി സന്ദേശം അയച്ച സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ
തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ഓഫീസുകളിലേക്കും തലസ്ഥാനത്തെ പ്രധാനപ്പെട്ട ചില സ്ഥാപനങ്ങളിലേക്കും വ്യാജ ബോംബ് ഭീഷണി ഇമെയിലുകൾ അയച്ച യുവാവ് അറസ്റ്റിൽ. സംസ്ഥാന സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമടക്കം 102 കേന്ദ്രങ്ങളിൽ ബോംബ് വെച്ചതായി നിരന്തരം ഭീഷണി സന്ദേശം അയക്കുകയായിരുന്നു. സംഭവത്തിൽ 37 വയസ്സുകാരനായ തമിഴ്‌നാട് സ്വദേശി ശരത് സുബ്രഹ്മണ്യനെയാണ് തമിഴ്‌നാട് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ പ്രതിയെ തിരുവനന്തപുരം സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും പുറമേ നിരവധി വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കും അടക്കം ഇയാൾ നിരന്തരം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. കേരളത്തിൽ മാത്രം പ്രതിക്കെതിരെ 102 കേസുകളാണ് പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
കടുത്ത പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം ; ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ SMA മരുന്നുകൾ തിരിച്ചെടുത്ത് SAT ആശുപത്രി
-
വാൽപ്പാറയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം
-
ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം ; കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
Most read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം


