പിണറായിക്കെതിരായ കേസിലെ സുപ്രീം കോടതി വിധി നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നത് , സർക്കാരിനേറ്റ പ്രഹരമെന്നും സിപിഎം
തിരുവനന്തപുരം : സി എം ആർ എൽ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ പ്രതികരണവുമായി സി പി എം രംഗത്തെത്തി. ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കുന്ന അത്യന്തം ആവേശകരമായ വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ലാക്കോടെ കെട്ടിച്ചമയ്ക്കാൻ ശ്രമിച്ച കേസാണിതെന്ന് പാർട്ടി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എഫ് ഐ ആറുമായി മുന്നോട്ട് പോയതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തിടുക്കത്തെ അദ്ദേഹം വിമർശിച്ചു. കേസിൽ സർക്കാർ അപ്പീൽ പോകേണ്ടതായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം സി പി എം ഉന്നയിച്ച ഓരോ വാദങ്ങളും അംഗീകരിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും കൂട്ടിച്ചേർത്തു. ഇനി ഇ ഡിക്ക് മുന്നിൽ പിണറായി ഹാജരാകേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
കടുത്ത പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം ; ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ SMA മരുന്നുകൾ തിരിച്ചെടുത്ത് SAT ആശുപത്രി
-
വാൽപ്പാറയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം
-
ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം ; കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
Most read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


