Skip to content

അമേരിക്കയില്‍ കൊടുങ്കാറ്റ് ; പലയിടത്തും വെള്ളപ്പൊക്കം ; 400ലധികം വിമാനങ്ങള്‍ റദ്ദാക്കി

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ് ദിന പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റി. അമേരിക്കയില്‍ താങ്ക്സ് ഗിവിങ്ങ് ദിനത്തിലുണ്ടായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800 ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സപ്പെട്ടു. പലയിടത്തും പാലങ്ങളും റോഡുകളും വെള്ളത്തിലായി. വ്യാഴാഴ്ച നടക്കാനിരുന്ന ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ്ങ് ദിന പരേഡ് ചരിത്രത്തിലാദ്യമായി ശനിയാഴ്ചയിലേക്ക് മാറ്റി. വെസ്റ്റ് വിര്‍ജീനിയയിലെ ഷോഷൂവില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. മേരിലാന്‍ഡ്, വിര്‍ജീനിയ, ഡെലവെയര്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലും മണിക്കൂറില്‍ 60 മൈലില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു.

പെന്‍സില്‍വാനിയയെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയായ കൊമോഡോര്‍ ബാരി പാലം ഉള്‍പ്പെടെ നിരവധി പ്രധാന പാലങ്ങള്‍ കാലാവസ്ഥ കാരണം അടച്ചു. ന്യൂജേഴ്‌സിയിലെ വൈല്‍ഡ്വുഡ് ക്രെസ്റ്റിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു. വിര്‍ജീനിയയിലെ ചെസാപീക്ക് ബേ ബ്രിഡ്ജ്-ടണല്‍ , ജെയിംസ് റിവര്‍ ബ്രിഡ്ജ് എന്നിവയും അടച്ചു. മേരിലാന്‍ഡിലെ വീടുകള്‍ക്ക് മുകളില്‍ ഡസന്‍ കണക്കിന് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മോണ്ട്ഗോമറി കൗണ്ടിയിലെ ഫയര്‍ & റെസ്‌ക്യൂ അറിയിച്ചു. അറ്റ്ലാന്റിക് സിറ്റിയിലും ന്യൂജേഴ്സിയിലും വെള്ളമിറങ്ങിത്തുടങ്ങിയതായി നഗരത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് കോഓഡിനേറ്റര്‍ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  3. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  4. എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി

  5. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

Share on WhatsApp

Share this story

അമേരിക്കയില്‍ കൊടുങ്കാറ്റ് ; പലയിടത്തും വെള്ളപ്പൊക്കം ; 400ലധികം വിമാനങ്ങള്‍ റദ്ദാക്കി pathanamthittamedia.com