അറുപത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തിരിതെളിഞ്ഞു
കോഴിക്കോട്: അറുപത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തിരിതെളിഞ്ഞു. ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ മേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ പി ടി ഉഷ മുഖ്യമന്ത്രിക്ക് ദീപശിഖ കൈമാറി. നാലായിരത്തോളം കൗമാര കായികതാരങ്ങളാണ് വര്‍ണാഭമായ ചടങ്ങിന് മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി സാസ്‌കാരിക പരിപാടികളും അരങ്ങേറി. ഈ സര്‍ക്കാര്‍ കായിക മേഖലയ്ക്ക് വലിയ മുന്‍ഗണന കൊടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട്ടില്‍ നിന്ന് പുറത്തേക്ക് ഏത് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന കുട്ടികള്‍ക്കും അവരുടെ ടിഎയും ഡിഎയും ചിലവും ഉറപ്പായും കൊടുത്തിരിക്കും.
ഇത് കായികമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും പറഞ്ഞിട്ടുണ്ട്. കാരണം കുട്ടികള്‍ പലരും കടം വാങ്ങിച്ചും സംഘടിപ്പിച്ചും മാതാപിതാക്കള്‍ ഓടി നടന്നുമാണ് പോകുന്നത്. ഇനി അങ്ങനെയൊരു നിലവരാന്‍ പാടില്ല. വിദ്യാഭ്യാസമന്ത്രിയേയും കായികമന്ത്രിയേയും സാക്ഷി നിര്‍ത്തിക്കൊണ്ട് ഞാന്‍ പറയുന്നു, കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു പാക്കേജ് കേരളത്തിലുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് ഷട്ടില്‍ കോക്കുകള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ ഉദ്ഘാടന വേദിയില്‍ പി ടി ഉഷ വിമര്‍ശിച്ചു.
ഷട്ടില്‍ കോക്കുകള്‍ വിലയേറിയതാണ്. കായികതാരങ്ങള്‍ക്ക് ഷട്ടില്‍ കോക്കുകള്‍ മേളയില്‍ സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നല്‍കണമെന്ന് പിടി ഉഷ പറഞ്ഞു. കായികതാരങ്ങള്‍ സ്വന്തം നിലയില്‍ ഷട്ടില്‍ കോക്കുകള്‍ കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. കായികതാരങ്ങളും രക്ഷിതാക്കളും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കായികമേളയ്ക്കായി എത്തിയ ആദ്യ ബാച്ച് താരങ്ങളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. പോരായ്മകള്‍ ഇല്ലാതെ മേള നടത്താന്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചു ഉറപ്പുവരുത്തിയെന്ന് മന്ത്രി പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
പോലീസിന്റെ നരനായാട്ടും ഭീഷണിയും ആഭ്യന്ത മന്ത്രി കണ്ടിട്ടും കേട്ടിട്ടുമില്ലെങ്കിൽ അദ്ദേഹത്തിൻ്റെ കാഴ്ചയ്ക്കും കേൾവിക്കും കാര്യമായ പ്രശ്നമുണ്ടെന്നും അതിനുള്ള ചികിത്സ എസ് എഫ് ഐ ഏറ്റെടുക്കാമെന്നും പി എസ് സഞ്ജീവ്
-
സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന
Most read
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി
-
ചേരാനല്ലൂർ വാഹനാപകടം : ജഡ്ജി റെനോ ഫ്രാൻസിസിനെ ഫ്ലാറ്റിലെത്തി ചോദ്യം ചെയ്തു


