ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് തലക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് തലക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. പെരുമ്പാക്കം സ്വദേശിയും എൽപിജി സിലിണ്ടർ ഡെലിവറി ജീവനക്കാരനുമായ പളനിസാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പളനിസാമിയുടെ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാക്കം ബസ് സ്റ്റാൻഡിന് സമീപം ജൂലൈ 19നായിരുന്നു സംഭവം. പളനിസാമിയുടെ ഭാര്യ വീരലക്ഷ്മി (38), കാമുകൻ അശോക് കുമാറും (45) ചേർന്നാണ് കൃത്യം നടത്തിയത്. പളനിസാമിയുടെയും വീരലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞിട്ട് 15 വർഷമായെന്നും ഒരു കുട്ടിയുണ്ടെന്നും പോലീസ് പറഞ്ഞു.

ഇരുവരും പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നുവെന്നും, പളനിസാമി പലതവണ ആക്രമിച്ചതായും വീരലക്ഷ്മി ആരോപിച്ചു. വീരലക്ഷ്മിയും കാമുകൻ അശോക് കുമാറും തമ്മിലുള്ള ബന്ധം കൂടുതൽ തർക്കങ്ങൾക്ക് കാരണമായതായി പോലീസ് പറഞ്ഞു. ജൂലൈ 18ന് പളനിസാമി വീരലക്ഷ്മിയെ ആക്രമിച്ച് വീട് വിട്ടുപോയി. തുടർന്ന് വീരലക്ഷ്മി അശോക് കുമാറിനെ വിവരം അറിയിച്ചു. പിറ്റേന്ന് പെരുമ്പാക്കം ബസ് സ്റ്റാൻഡിലെ ഒരു ബെഞ്ചിൽ ഉറങ്ങിക്കിടക്കുന്ന പളനിസാമിയെ ഇയാൾ കണ്ടെത്തുകയും കല്ലുകൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഫോൺ രേഖകൾ പരിശോധിക്കുകയും ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യയിൽ അശോക് കുമാർ കുറ്റം സമ്മതിച്ചു. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി പോലീസ്

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി...

ചെറിയ പട്ടണങ്ങളിൽ ഐടി വിപ്ലവം ; കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ ചെലവിൽ ലോകോത്തര വർക്ക്...

0
കൊല്ലം : ഐടി കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും തങ്ങളുടെ പ്രവർത്തനങ്ങൾ ചെറിയ പട്ടണങ്ങളിലേക്ക്...