Skip to content

Press release

ശബരിമലയില്‍ കലാപരിപാടികള്‍ നടത്തുവാന്‍ 30 ലക്ഷം രൂപ – തീരുമാനം പുനപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്

തിരുവനന്തപുരം : ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കലാപരിപാടികൾ നടത്തുവാന്‍ 30 ലക്ഷം രൂപ ചെലവഴിക്കുന്നതിനുള്ള നിർദേശം പുനപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ സന്നിധാനത്തെയും പമ്പയിലെയും സ്റ്റേജുകളിൽ പ്രശസ്തരായ ഗായകരും കലാകാരന്മാരുമുൾപ്പെടെ നിരവധി ഭക്തർ യാതൊരു പ്രതിഫലവും വാങ്ങാതെ അയ്യപ്പന് തങ്ങളുടെ കലാപ്രകടനങ്ങൾ വഴിപാടായി സമർപ്പിച്ചിരുന്നു. ഇന്നും സന്നിധാനത്തെ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം കാത്തിരിക്കുന്ന ആയിരക്കണക്കിന് ഭക്തരും കലാകാരന്മാരുമുണ്ട്. ദേവസ്വം ജീവനക്കാരിൽ തന്നെ കഴിവുള്ള നിരവധി കലാകാരന്മാരുമുണ്ട്. 30.10.2026 ലെ ബോർഡ് ഉത്തരവിൽ 25 ശതമാനം പരിപാടികൾ പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ച് നടത്താനും ചെലവ് 30 ലക്ഷം രൂപയിൽ അധികരിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ പരിപാടികൾക്ക് ആവശ്യമായ സ്ഥലവും സ്റ്റേജും ശബ്ദസംവിധാനവും ഒരുക്കുന്നതിനുള്ള ചെറിയ ചെലവ് മാത്രമാണ് ബോർഡിന് നിലവിൽ വഹിക്കേണ്ടിവരുന്നത്. അതിനപ്പുറം കലാകാരന്മാർക്ക് പ്രതിഫലം നൽകുന്നതുൾപ്പെടെയുള്ള പരിപാടികളുടെ നടത്തിപ്പിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നതിന്റെ  ആവശ്യകത എന്താണെന്ന് ബോർഡ് വ്യക്തമാക്കണം.

ഭക്തിപൂർവം അയ്യപ്പന് കലാപ്രകടനങ്ങൾ സമർപ്പിക്കാൻ തയ്യാറുള്ളവരെയും ദേവസ്വം ജീവനക്കാരായ കലാകാരന്മാരെയും മാറ്റി നിർത്തി പ്രമുഖ കലാകാരന്മാരെ പ്രതിഫലം നൽകി പങ്കെടുപ്പിക്കാനുള്ള നീക്കം അപലപനീയമാണ്. കലാപരിപാടികൾക്ക് സംഘടന എതിരല്ല. മറിച്ച് ഭക്തർ വഴിപാടായി സമർപ്പിക്കുന്ന കലാപരിപാടികളുടെ പാരമ്പര്യം നിലനിർത്തുകയും കൂടുതൽ പേർക്ക് അവസരം നൽകുകയും വേണമെന്നാണ് സംഘടനയുടെ ആവശ്യം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകളെക്കുറിച്ച് ഇതിനകം തന്നെ ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ സമാനമായ മറ്റൊരു സാമ്പത്തിക ബാധ്യത കൂടി ദേവസ്വത്തിന് വരുത്തരുത്. തീർത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് പണം മുൻഗണന നൽകി വിനിയോഗിക്കേണ്ടത്. കലാപരിപാടികൾക്കുള്ള ചെലവുസംബന്ധിച്ച് നിലവിലെ നിർദേശം അടിയന്തിരമായി പുനപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  3. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  4. പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം ; വ്ളോഗർ പിടിയിൽ

  5. ഈ മാസം ആറ് കിലോ വീതം അരി ; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍

Share on WhatsApp

Share this story

ശബരിമലയില്‍ കലാപരിപാടികള്‍ നടത്തുവാന്‍ 30 ലക്ഷം രൂപ – തീരുമാനം പുനപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് pathanamthittamedia.com