തേനി ജയിൽ ചാട്ടം : രക്ഷപെട്ട17 തടവുകാരിൽ 4 പേർ പിടിയിൽ
ചെന്നൈ : തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപെട്ടോടിയ 17 പ്രതികളിൽ 4 പേരെ പോലീസിന്റെ പിടിയിൽ. പ്രവീൺ കുമാർ, ചിലമ്പരശൻ, രാജ്കുമാർ, രാജാ സിക്കന്ദർ എന്നിവരാണ് പിടിയിലായ തടവുകാർ. രക്ഷപെട്ട ബാക്കി 13 പ്രതികൾക്കായി ജില്ലയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പോലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്. പോലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപെട്ടോടിയത്.
ആക്രമണത്തിൽ തേനി ജില്ലാ ജയിലിലെ ഗ്രേഡ്-2 പോലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. സമീപ ജില്ലകളിലെ പോലീസിന് ജാഗ്രതാ നിർദേശം നൽകി. ഇടുക്കി, മധുര, ദിണ്ടിഗൽ ജില്ലകളിലെ അധികൃതർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. രക്ഷപെട്ട തടവുകാരുടെ ചിത്രങ്ങൾ പോലീസുകാർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസ് രേഖകൾ സൂചിപ്പിക്കുന്നത് രക്ഷപെട്ടവരിൽ ഭൂരിഭാഗവും 19 നും 26 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് എന്നാണ്. മധുര, ശിവഗംഗ, രാമനാഥപുരം, സേലം, കന്യാകുമാരി, തേനി എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ





