Skip to content

ഇ-100 ഇന്ധനത്തിന് എഥനോൾ എവിഡി നിന്ന് ലഭിക്കും? കേന്ദ്രത്തോട് ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡൽഹി : നൂറുശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് അനുമതി നൽകിയാൽ അതിനുള്ള ഇന്ധനം എങ്ങനെ ലഭ്യമാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. പൂർണമായും എഥനോൾ ഇന്ധനമാക്കാവുന്ന (ഫ്‌ളെക്‌സ് ഫ്യുവൽ) വാഹനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഈ ആശങ്ക. അതിനായി വലിയതോതിൽ ഉത്പാദനക്രമീകരണങ്ങൾ ആവശ്യമായി വരുമെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി പറഞ്ഞു.

ഒക്ടോബർ 26-നാണ് നൂറുശതമാനം എഥനോളിൽ ഓടുന്ന ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങൾക്ക് അനുമതി നൽകുംവിധം കേന്ദ്ര മോട്ടോർവാഹനച്ചട്ടങ്ങളിൽ മാറ്റംവരുത്തിയത്. എന്നാൽ പെട്രോളിൽ എഥനോൾ കലർത്തുന്നത് 20 ശതമാനത്തിലേറെയാക്കാൻ ഉടൻ പദ്ധതിയില്ലെന്ന് പിറ്റേന്നുതന്നെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. 2025-26 വർഷത്തിലെ എഥനോൾ വിതരണം സംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഈ വർഷത്തിൽ കൂടുതൽ എഥനോൾ വാങ്ങാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് എഥനോൾ നിർമാതാക്കളായ വിൻപ് ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ എന്ന കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിൽ തീരുമാനമെടുക്കാൻ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളോട് ഹൈക്കോടതി നിർദേശിച്ചു. ഇതിനെതിരേ പൊതുമേഖലാ എണ്ണക്കമ്പനികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയുത്തരവ് ജൂൺ 30-ന് സുപ്രീംകോടതി സ്റ്റേചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

ഇ-100 ഇന്ധനത്തിന് എഥനോൾ എവിഡി നിന്ന് ലഭിക്കും? കേന്ദ്രത്തോട് ചോദ്യവുമായി സുപ്രീംകോടതി pathanamthittamedia.com