അടൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 18.56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം പുത്തൻപുരയിൽ വീട്ടിൽ ബിപിനെ യാണ് (47) അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. അടൂർ നഗരത്തിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ബിപിൻ 2024-25 കാലഘട്ടത്തിൽ പലപ്പോഴായിട്ട് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തത്. ഓഡിറ്റിംഗിനിടെയാണ് സ്വർണം മുക്കുപണ്ടമാണെന്ന് ധനകാര്യ സ്ഥാപന അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്ന് പണയം വെച്ച രേഖകളിൽ നിന്നും ബിപിന്റേതാണ് ഉരുപ്പടികളെന്നു തെളിഞ്ഞു. അടൂർ പോലീസിൽ നൽകിയ പരാതിയേ തുടർന്ന് എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐ നകുലരാജൻ, എഎസ്ഐ കെ.എസ്.മഞ്ജുമോൾ, സിപിഒമാരായ രാജഗോപാൽ, ഡി.ജിനു, എസ്.സുനിത എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ബിപിനെ അറസ്റ്റ് ചെയ്തത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























