Skip to content

ഖത്തറിന്‍റെ എൽഎൻജി ടാങ്കറിന് നേരെ ആക്രമണം ; ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: അറേബ്യൻ ഗൾഫിൽ ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (നഖിലത്) ഉടമസ്ഥതയിലുള്ള ‘അൽ മായേദ’ എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) ടാങ്കറിന് നേരെണ്ടായ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായ ഭാഷയിൽ അപലപിച്ചു. കടൽമാർഗമുള്ള ഗതാഗതത്തിന്റെയും ആഗോള ഊർജ വിതരണത്തിന്റെയും സുരക്ഷയ്ക്ക് ഈ ആക്രമണം കനത്ത ഭീഷണിയാണെന്നും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സുപ്രധാന ജലപാതകളുടെ സുരക്ഷയും സ്ഥിരതയും തകർക്കാനുദ്ദേശിച്ചുള്ള അപകടകരമായ നടപടിയാണിതെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.

ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെയും വാണിജ്യ കപ്പലുകൾ, ഊർജ ടാങ്കറുകൾ, അവയിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു. സമുദ്രഗതാഗതത്തിലോ ഊർജ വിതരണത്തിലോ ഉണ്ടാകുന്ന ഏത് തടസ്സവും ഒഴിവാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി

  3. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  4. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  5. പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

Share on WhatsApp

Share this story

ഖത്തറിന്‍റെ എൽഎൻജി ടാങ്കറിന് നേരെ ആക്രമണം ; ശക്തമായി അപലപിച്ച് യുഎഇ pathanamthittamedia.com