Skip to content

വേഗതയില്ലാത്തത് മൂലം കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു

തിരുവനന്തപുരം: വേഗതയില്ലാത്തത് മൂലം കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു. തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവിയാണ് പിന്‍വലിച്ചത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയുടെ 16380/79 എന്ന പുതിയ നമ്പറും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുടെ 16376/75 എന്ന പുതിയ നമ്പറും 2027 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. സൂപ്പര്‍ഫാസ്റ്റിന് വേണ്ട ശരാശരി വേഗമായ 55 കി.മീ ഇല്ലാത്തതുകൊണ്ടാണ് ജനശതാബ്ദിയെ എക്‌സ്പ്രസാക്കി മാറ്റുന്നത്. ലോകമാന്യതിലക്-തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം-പട്‌ന ട്രെയിനുകളും ജനുവരിയില്‍ സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായി മാറും.

ലോകമാന്യതിലക്-തിരുവനന്തപുരം നോര്‍ത്ത് ബൈവീക്ക്‌ലി, യശ്വന്ത്പുര-തിരുവന്തപുരം നോര്‍ത്ത് എന്നിവയുള്‍പ്പെടെ ആറ് ട്രെയിനുകളെയാണ് ഇതിനോടകം സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് എക്‌സ്പ്രസായി തരംതാഴ്ത്തിയത്. സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നത് മൂലം ടിക്കറ്റ് നിരക്ക് കുറയുമെന്നത് യാത്രക്കാര്‍ക്ക് നേട്ടമാണ്. ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ മറ്റ് ഡിവിഷനുകളിലെ ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റായി അപ്‌ഗ്രേഡ് ചെയ്യുന്നുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  3. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  4. പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം ; വ്ളോഗർ പിടിയിൽ

  5. ഈ മാസം ആറ് കിലോ വീതം അരി ; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍

Share on WhatsApp

Share this story

വേഗതയില്ലാത്തത് മൂലം കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു pathanamthittamedia.com