Skip to content

വകുപ്പ് മന്ത്രിയുടെ അറിവോടുകൂടിയല്ലാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം ; വിജിലൻസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്‌സൈസ്

കൊച്ചി : വകുപ്പ് മന്ത്രിയുടെ അറിവോടുകൂടിയല്ലാതെ മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനൊരുങ്ങി എക്‌സൈസ്. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് മന്ത്രി അറിയാതെ ലൈസന്‍സ് നല്‍കിയത്. സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണര്‍മാർക്കെതിരെ നടപടി എടുത്തിരുന്നു. സസ്‌പെൻഷൻ ലഭിച്ച ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ മന്ത്രിക്ക് നേരിട്ട് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവർക്കെതിരെ നടപടി വന്നത്. ബിയർപാർലറുകൾ ബാറുകളാക്കാൻ വേണ്ടിയുള്ള നടപടികള്‍ നടന്നത് വളരെപ്പെട്ടെന്നായിരുന്നു.

ജൂണ്‍ 23ന് മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച് പിറ്റേ ദിവസം തന്നെ അനുമതി ലഭിക്കുകയായിരുന്നു. എറണാകുളത്തേത് അപേക്ഷ ജൂണ്‍ 25നും അനുമതി ജൂണ്‍ 29 നും ലഭിച്ചു. കോട്ടയത്തെ ബാറിന് സെപ്റ്റംബര്‍ 29ന് അപേക്ഷ നല്‍കി അനുമതി ഒക്ടോബര്‍ 3നും ലഭിച്ചു. സംഭവത്തിൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കുൾപ്പെടെ പങ്കുണ്ടെന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം മാത്രം പോരെന്നും ഉദ്യോഗസ്ഥരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വിജിലിന്‍സ് അന്വേഷണം തന്നെ വേണം എന്നുമാണ് എക്‌സൈസ് നിലപാട്. മന്ത്രിക്ക് ലഭിച്ച തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ വലിയ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചാണ് ശരവേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നാണ് വിലയിരുത്തുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി

  3. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  4. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  5. പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

Share on WhatsApp

Share this story

വകുപ്പ് മന്ത്രിയുടെ അറിവോടുകൂടിയല്ലാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം ; വിജിലൻസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്‌സൈസ് pathanamthittamedia.com