Skip to content

ക്യൂ നില്‍ക്കാതെ അപ്പവും അരവണയും വാങ്ങാം : ശബരിമലയില്‍ യു.പി.ഐ. വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചു

ശബരിമല : അയ്യപ്പ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമലയില്‍ അപ്പം – അരവണ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചു. ഇതോടെ ശബരിമലയിലെ പ്രധാനപ്പെട്ട പ്രസാദങ്ങളായ അപ്പവും അരവണയും വാങ്ങുനതിനായി അയ്യപ്പ ഭക്തര്‍ക്ക് ഇനി മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടിവരില്ല. മാളികപ്പുറം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള അരവണ വെന്‍ഡിംഗ് മെഷീന്‍ വഴി ഭക്തര്‍ക്ക് യു.പി.ഐ. പണമിടപാടിലൂടെ ഒരേ സമയം അഞ്ച് ടിന്‍ അരവണ വരെ നേരിട്ട് കൈപ്പറ്റുവാന്‍ സാധിക്കും. ഇതിനുപുറമേ അന്നദാന മണ്ഡപത്തിലും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലും പ്രത്യേക കിയോസ്കുകളും സജ്ജമാക്കിയിട്ടുണ്ട്.

ഈ കിയോസ്കുകള്‍ വഴി യു.പി.ഐ. പണമിടപാട് നടത്തി ലഭിക്കുന്ന രസീത് നിര്‍ദിഷ്ട കൗണ്ടറില്‍ കാണിച്ചാല്‍ അപ്പവും അരവണയും വേഗത്തില്‍ ലഭ്യമാകും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സഹകരണത്തോടെയാണ് ഈ നൂതന സംവിധാനം നടപ്പാക്കിയിരിക്കുന്നത്. പ്രസാദ കൗണ്ടറുകള്‍ക്ക് മുന്നിലെ ഭക്തരുടെ തിരക്ക് ഗണ്യമായി കുറയ്ക്കുവാന്‍ പുതിയ സംവിധാനം സഹായകരമാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ പറഞ്ഞു. പുതിയ കാലഘട്ടത്തിലെ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് മികച്ച സൗകര്യങ്ങളും തടസ്സരഹിതമായ ദര്‍ശനവുമൊരുക്കുവാന്‍ ബോര്‍ഡ് എക്കാലവും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

ക്യൂ നില്‍ക്കാതെ അപ്പവും അരവണയും വാങ്ങാം : ശബരിമലയില്‍ യു.പി.ഐ. വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചു pathanamthittamedia.com