Skip to content

പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ തടസ ഹര്‍ജിയുമായി കാലടി സംസ്‌കൃത സര്‍വകലാശാലാ

തിരുവനന്തപുരം: പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കാലടി സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ തടസ ഹര്‍ജിയുമായി സര്‍വകലാശാല. സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് സര്‍വകലാശാല തടസ ഹര്‍ജി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശിക്കും എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയില്‍ നല്‍കിയിരിക്കുന്ന ഹാജര്‍ നില തെറ്റാണെന്നും സസ്‌പെന്‍ഷന്‍ കാലയളവ് ഉള്‍പ്പെടെ കാണിച്ചുകൊണ്ടാണ് ഹാജര്‍ നില നല്‍കിയിരിക്കുന്നത് എന്നടക്കം വിദ്യാര്‍ഥികള്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നു. സസ്‌പെന്‍ഷനു മുന്‍പ് പല വിദ്യാര്‍ത്ഥികള്‍ക്കും 90 ശതമാനത്തിന് മുകളില്‍ ഹാജര്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതടക്കം പരിശോധിച്ചു കൊണ്ട് ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.

തങ്ങള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയുമെന്നാണ് വിശ്വാസം എന്നും സുപ്രീംകോടതിയാണ് ഇനി ആകെയുള്ള പ്രതീക്ഷ എന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.അതേസമയം, വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതില്‍ താന്‍ എതിരല്ല എന്നും സസ്‌പെന്‍ഷന്‍ വി സിയെ കടന്നാക്രമിച്ചതിനാണ് നാടകം കളിച്ചതിന് അല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് മറ്റു വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ എത്തിയത്. സസ്‌പെന്‍ഷനിലുള്ള 16 വിദ്യാര്‍ഥികളില്‍ 10 വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയുള്ളത്. ഇതില്‍ ഏഴു വിദ്യാര്‍ഥികളുടെ പരീക്ഷയാണ് ഇന്ന് നടന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  2. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  3. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

  4. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

  5. കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും

Share on WhatsApp

Share this story

പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ തടസ ഹര്‍ജിയുമായി കാലടി സംസ്‌കൃത സര്‍വകലാശാലാ pathanamthittamedia.com